International Old
അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് 15 വര്‍ഷം തടവ് ശിക്ഷ
International Old

അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന് 15 വര്‍ഷം തടവ് ശിക്ഷ

Web Desk
|
6 Oct 2018 7:02 AM GMT

അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മാര്‍ച്ചിലാണ് മുന്‍ പ്രസിഡന്റ് ല്യൂ മ്യുന്‍ ബാക്കിനെ അറസ്റ്റ് ചെയ്തത്

ദക്ഷിണ കൊറിയന്‍ മുന്‍പ്രസിഡന്റ് ല്യൂ മ്യുന്‍ ബാക്കിന് 15 വര്‍ഷത്തെ ജയില്‍ ശിക്ഷ. അനധികൃത സ്വത്തു സമ്പാദനത്തിനാണ് തടവുശിക്ഷ. 2008 മുതല്‍ 2013വരെ സൌത്ത് കൊറിയയുടെ പ്രസിഡന്റായിരുന്നു ല്യൂ മ്യുന്‍ ബാക്ക്.

സിയോളിലെ ജില്ലാകോടതിയാണ് മുന്‍പ്രസിഡന്റിന് ജയില്‍ശിക്ഷ വിധിച്ചത്. ജയില്‍ശിക്ഷ അനുഭവിക്കുന്നതിനൊപ്പം 11.5 മില്യണ്‍ ഡോളര്‍ പിഴയും ഒടുക്കണം.

സാംസങ് കമ്പനിയില്‍ നിന്നുള്‍പ്പെടെ 10 മില്യണ്‍ ഡോളര്‍‍ അനധിക‍തമായി കൈപ്പറ്റിയെന്നതാണ് പ്രധാന കുറ്റം. സഹോദരന്‍ നേതൃത്വം നല്‍കുന്ന ‘ദാസ് ‘ എന്ന കമ്പനില്‍ നിന്ന് 21മില്യണ്‍ തട്ടിയ കേസിലും ല്യൂ മ്യുന്‍ബാക്ക് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അധികാര ദുര്‍വിനിയോഗം, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ താന്‍ നീതിക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ലെന്ന് ല്യൂ മ്യുന്‍ബാക് അവകാശപ്പെട്ടു. തന്നോടുള്ള രാഷ്ടരീയ വിരോധമാണ് അറസ്റ്റിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന വിചാരണയില്‍ ല്യൂ ഹാജരായിരുന്നില്ല. കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം എന്നാണ് സൂചന.

20 വര്‍ഷത്തേക്ക് ശിക്ഷിക്കണമെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചതെങ്കിലും കോടതി 15 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു. സൌത്ത് കൊറിയയില്‍ തടവുശിക്ഷക്ക് വിധിക്കപ്പെടുന്ന നാലാമത്തെ മുന്‍ പ്രസിഡന്റാണ് ല്യൂ മുന്‍ ബാക്ക്.

Similar Posts