International Old
ഹെയ്തിയില്‍ ഭൂചലനം; മരണം 11 ആയി
International Old

ഹെയ്തിയില്‍ ഭൂചലനം; മരണം 11 ആയി

Web Desk
|
7 Oct 2018 7:28 AM GMT

2010 ല്‍ ഹെയ്തി തലസ്ഥാനമായ പോര്‍ട്ട്-ഡെ-പ്രിന്‍സിലുണ്ടായ ഭൂചലനചത്തില്‍ രണ്ടു ലക്ഷത്തോളം പേരാണ് മരിച്ചത്

കരീബിയന്‍ രാഷ്ട്രമായ ഹെയ്തിലുണ്ടായ ഭൂചലനത്തില്‍ 11 മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി. ഹെയ്തിയിലെ പോർട്ട്-ഡെ-പെക്സിൽ നിന്നും 12 മെെലുകൾ മാറി വടക്കു പറിഞ്ഞാറൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രം.

ഇന്നലെ വൈകുന്നേരമാണ് വടക്കന്‍ ഹെയ്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഹെയ്തി പ്രസിഡണ്ട് ജൊവനല്‍ മോയിസ് അറിയിച്ചു. സുരക്ഷാ വിഭാഗവും എല്ലാ പ്രാദേശിക സർക്കാർ ഘടകങ്ങളും സർവ സജ്ജമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

2010 ല്‍ ഹെയ്തി തലസ്ഥാനമായ പോര്‍ട്ട്-ഡെ-പ്രിന്‍സിലുണ്ടായ ഭൂചലനചത്തില്‍ രണ്ടു ലക്ഷത്തോളം പേർ മരിക്കുകയും മൂന്നു ലക്ഷത്തോളം പേർക്ക് മുറവേൽക്കുകയും ചെയ്തിരുന്നു.

Similar Posts