International Old
International Old
ഉത്തര കൊറിയന്‍ ആണവ നിരായുധീകരണം; യു.എസ് സ്റ്റേറ്റ് സെക്രട്ടറി കിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനം തുടങ്ങി
|7 Oct 2018 9:33 AM GMT
സിംഗപ്പൂരില്‍ വെച്ചു നടന്ന ട്രംപ്-കിം ചര്‍ച്ചയില്‍, ഉത്തര കൊറിയയുടെ ആണവനിരായുധീകരണത്തെ സംബന്ധിച്ച ആദ്യ ഘട്ട പദ്ധതിക്ക് രൂപം നല്‍കിയിരുന്നു
മൂന്നു ദിവസത്തെ കിഴക്കന്‍ ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപി ജപ്പാനിലെത്തി. ഉത്തര കൊറിയന്‍ ആണവ നിരായുദ്ധീകരണത്തിന്റെ തുടര്‍ ചര്‍ച്ചയുടെ മുന്നോടിയായണ് പോംപി ജപ്പാനിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും വിദേശ്യകാര്യ മന്ത്രി താരോ കോനോയുമായും കൂടിക്കാഴ്ച്ച നടത്തുന്ന മൈക്ക് പോംപി, ദക്ഷിണ കൊറിയ-ചൈന രാജ്യങ്ങളും ന്ദര്‍ശിക്കും.
നേരത്തെ സിംഗപ്പൂരില്‍ വെച്ചു നടന്ന ട്രംപ്-കിം ചര്‍ച്ചയില്‍, ഉത്തര കൊറിയയുടെ ആണവനിരായുധീകരണത്തെ സംബന്ധിച്ച ആദ്യ ഘട്ട പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ ചര്‍ച്ചയാണ് പോംപിന്റെ മുഖ്യ സന്ദര്‍ശന ലക്ഷ്യം. അടുത്ത ട്രംപ്-കിം കൂടിക്കാഴ്ച്ചയുടെ സാധ്യതകളെ കുറിച്ചും പോംപി കൊറിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും.