International Old
കുവൈത്തിൽ ഷോപ്പിംഗ് കോംപ്ലക്സുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നമസ്‍കാരമുറികൾ
International Old

കുവൈത്തിൽ ഷോപ്പിംഗ് കോംപ്ലക്സുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നമസ്‍കാരമുറികൾ

Web Desk
|
8 Oct 2018 4:01 AM GMT

കെട്ടിടത്തിെൻറ മൊത്തം വിസ്തീർണ്ണത്തിൽ രണ്ട് ശതമാനം ഇതിനായി നീക്കിവെക്കണം

കുവൈത്തിൽ ഷോപ്പിംഗ് കോംപ്ലക്സുകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം നമസ്‍കാരമുറികൾ സജ്ജീകരിക്കണമെന്നു മുനിസിപ്പാലിറ്റി ഉത്തരവ് . മൊത്തം വിസ്തീർണത്തിന്റെ രണ്ടു ശതമാനത്തിൽ കുറയാത്ത സ്ഥലം ഇതിനായി മാറ്റിവെക്കണമെന്നും മുനിസിപ്പാലിറ്റി ഉത്തരവിൽ പറയുന്നു

മുനിസിപ്പൽകാര്യ മന്ത്രി ഹുസാം അൽ റൂമിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാപാര സമുച്ചയങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ നമസ്കാര സ്ഥലങ്ങൾ നിർണ്ണയിച്ചുനൽകണമെന്നാണ് നിർദേശം. കെട്ടിടത്തിെൻറ മൊത്തം വിസ്തീർണ്ണത്തിൽ രണ്ട് ശതമാനം ഇതിനായി നീക്കിവെക്കണം .

1000 ചതുരശ്ര മീറ്ററോ അതിൽ കുറവോ വിസ്തീർണമുള്ള വാണിജ്യ കെട്ടിടമാണെങ്കിൽ 30 ചതുരശ്ര മീറ്റർ നമസ്കാരസ്ഥലമായി മാറ്റിവെക്കണമെന്നാണ് ഉത്തരവിലുള്ളത്. 1000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കെട്ടിടമാണെങ്കിൽ 60 ചതുരശ്ര മീറ്റർ പ്രാർഥനാ സൗകര്യത്തിനായി നിർണ്ണയിച്ചു നൽകണം. 1000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള കെട്ടിടങ്ങളാണെങ്കിൽ അതിനോടനുബന്ധിച്ച് വാഹനങ്ങൾക്കായി സ്മാർട്ട് പാർക്കിങ് സൗകര്യമേർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു .

Similar Posts