International Old
ചോക്ലേറ്റ് കൊണ്ടൊരു കുഞ്ഞന്‍ വീട്
International Old

ചോക്ലേറ്റ് കൊണ്ടൊരു കുഞ്ഞന്‍ വീട്

Web Desk
|
9 Oct 2018 3:52 PM GMT

ജീന്‍ ലൂക് ഡ്യൂക്ലോസ് എന്ന വ്യക്തിയാണ് 193 സ്‌ക്വയര്‍ ഫീറ്റില്‍ ചോക്ലേറ്റ് കൊണ്ട് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. 1.5 ടണ്‍ ചോക്ലേറ്റാണ് വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഫ്രാന്‍സിലെ ഒരു ഗ്രാമപ്രദേശത്താണ് ചോക്ലേറ്റ് കൊണ്ടുള്ള ഈ 'സ്വീറ്റ് ഹോം'. ജീന്‍ ലൂക് ഡ്യൂക്ലോസ് എന്ന വ്യക്തിയാണ് 193 സ്‌ക്വയര്‍ ഫീറ്റില്‍ ചോക്ലേറ്റ് കൊണ്ട് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. 1.5 ടണ്‍ ചോക്ലേറ്റാണ് വീട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ചുമരുകള്‍, മേല്‍ക്കൂര, ക്ലോക്ക്, തുടങ്ങി തൂക്കുവിളക്കുകള്‍ വരെ ചോക്ലേറ്റിലാണ് തീര്‍ത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചോക്ലേറ്റ് ഹോമില്‍ ഒരു രാത്രി താമസിക്കുന്നതിനായി 50 മുതല്‍ 60 ഡോളര്‍ വരെയാണ് ഈടാക്കുന്നത്. നാല് അതിഥികള്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാം.

Similar Posts