International Old
‘ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗുണം ചെയ്യില്ല’; ഇന്ത്യക്ക്‌നേരെ സ്വരം കടുപ്പിച്ച് അമേരിക്ക  
International Old

‘ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഗുണം ചെയ്യില്ല’; ഇന്ത്യക്ക്‌നേരെ സ്വരം കടുപ്പിച്ച് അമേരിക്ക  

Web Desk
|
12 Oct 2018 3:49 PM GMT

നവംബര്‍ നാലിന് ശേഷവും ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനവും റഷ്യയുമായി നടത്തുന്ന പ്രതിരോധ കരാറും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷമമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പറഞ്ഞു.

ആണവായുധങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ട് ഇറാനുമായി ലോകരാജ്യങ്ങള്‍ ഒപ്പിട്ട 2015 ലെ കരാറില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെയില്‍ പിന്മാറിയതിന് ശേഷം ഇറാനില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. നവംബര്‍ നാലിന് ശേഷം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്താന്‍ സഖ്യകക്ഷികളോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, രണ്ട് ഇന്ത്യന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നവംബറില്‍ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ധാരണയായിട്ടുണ്ട്. ഇതേകുറിച്ചുള്ള ചോദ്യത്തിനാണ് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ മറുപടി.

Similar Posts