യോഗ്യതയുള്ളവര്‍ മാത്രം അമേരിക്കയിലേക്ക് വന്നാല്‍ മതിയെന്ന് ഡൊണാള്‍ഡ് ട്രംപ്
|കഴിവും യോഗ്യതയുമുള്ള ആളുകള്‍ മാത്രം അമേരിക്കയിലേക്ക് കുടിയേറിയാല്‍ മതിയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തിയുടെ കാര്യത്തില്‍ താന്‍ കര്‍ക്കശക്കാരനാണെന്നും രാജ്യത്തേക്ക് വരുന്നവര്‍ നിയമപരമായി മാത്രമേ വരാന്‍ പാടുള്ളൂ എന്നും വരുന്നവര്‍ യോഗ്യതയുള്ളവരായിരിക്കണമെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
"യോഗ്യതയാണ് പ്രധാനം. ധാരാളം ആളുകള്‍ അമേരിക്കയിലേക്ക് വരണം. വലിയ കാര്‍ നിര്‍മ്മാണ കമ്പനികള്‍ നമ്മുടെ രാജ്യത്തേക്ക് വീണ്ടും കടന്നുവരുന്നുണ്ട്. 35 വര്‍ഷത്തോളം ഇവയൊന്നും അമേരിക്കയില്‍ നിക്ഷേപം നടത്താന്‍ തയ്യാറായിരിന്നില്ല. ഫോക്‌സ്‌കോണ്‍ പോലോത്ത കമ്പനികള്‍ വലിയ നിര്‍മ്മാണ പ്ലാന്റുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. രാജ്യത്തേക്ക് വരുന്ന ആളുകള്‍ നമ്മളെ സഹായിക്കാന്‍ കഴിയുന്നവരായിരിക്കണം," ട്രംപ് പറഞ്ഞു.
യു.എസ്-മെക്‌സിക്കൊ അതിര്‍ത്തിയില്‍ അനധികൃത കുടുംബങ്ങളെ പരസ്‌പരം വേര്‍പിരിക്കുന്ന നയത്തിന് തന്റെ ഭരണകൂടം തുടക്കം കുറിക്കാന്‍ പോവൂകയാണെന്നും ട്രംപ് പറഞ്ഞു. "കുടുംബങ്ങളെ വേര്‍പിരിക്കുമെന്ന് മനസ്സിലായാല്‍ പിന്നെയവര്‍ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടക്കില്ല," ട്രംപ് പറഞ്ഞു.