International Old
മാതാപിതാക്കളെ കാണാനാവാതെ ആറു വര്‍ഷത്തെ പഠനം; സഹപാഠികള്‍ ഒരുക്കിയ സ്നേഹസമ്മാനം കണ്ട് കണ്ണുനിറഞ്ഞ് വിദ്യാര്‍ഥി
International Old

മാതാപിതാക്കളെ കാണാനാവാതെ ആറു വര്‍ഷത്തെ പഠനം; സഹപാഠികള്‍ ഒരുക്കിയ സ്നേഹസമ്മാനം കണ്ട് കണ്ണുനിറഞ്ഞ് വിദ്യാര്‍ഥി

Web Desk
|
16 Oct 2018 8:59 AM GMT

സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ഇക്കാലയളവിനുള്ളില്‍ ഒരിക്കല്‍ പോലും മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ കഴിയാതിരുന്നതിന്‍റെ പ്രധാന കാരണം. 

മാതാപിതാക്കളില്‍ നിന്ന് അകന്ന് ജര്‍മനിയില്‍ പഠിക്കുകയായിരുന്നു ഈ യെമന്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി. കഴിഞ്ഞ ആറു വര്‍ഷമായി മാതാപിതാക്കളെ കാണാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ഇക്കാലയളവിനുള്ളില്‍ ഒരിക്കല്‍ പോലും മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ കഴിയാതിരുന്നതിന്‍റെ പ്രധാന കാരണം.

മകന്‍ ഉന്നത വിദ്യാഭ്യാസം നേടുമ്പോള്‍ ദാരിദ്ര്യത്തിലായിരുന്നു മാതാപിതാക്കള്‍. അതിയായ ആഗ്രഹമുണ്ടായിരുന്നിട്ട് കൂടിയും അവര്‍ക്കും അവരുടെ സ്വന്തം മകനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്‍റെ സ്വകാര്യദുഖം അയാള്‍ ആരുമായും പങ്കുവെച്ചിരുന്നില്ല. പഠനത്തിലെ മികവിലൂടെ അയാള്‍ സഹപാഠികള്‍ക്ക് അഭിമാനമായി. പല ബഹുമതികളും സ്വന്തമാക്കി. ഒടുവില്‍ ആറു വര്‍ഷമായിട്ട് നാട്ടില്‍ പോകാകത്തിന്‍റെ കാരണം അയാളുടെ സഹപാഠികളും സുഹൃത്തുക്കളും അറിഞ്ഞു. ഇതോടെ അയാളുടെ ജന്മദിനത്തില്‍ ഒരു സ്നേഹസമ്മാനം നല്‍കാന്‍ അവര്‍ തീരുമാനിച്ചു.

സഹപാഠികള്‍ ക്ലാസ്മുറിയില്‍ വച്ച് നല്‍കിയ സമ്മാനം കണ്ട് വികാരമടക്കാനാകാതെ അയാള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ വിങ്ങിപ്പൊട്ടി കരഞ്ഞു. യെമനില്‍ നിന്ന് അയാളുടെ മാതാപിതാക്കളെ സഹപാഠികള്‍ ആ ക്ലാസ്മുറിയില്‍ എത്തിച്ചു. മാതാപിതാക്കളെ അയാള്‍ വാരിപ്പുണര്‍ന്നു. അത് കണ്ട് ആ ക്ലാസ്മുറിയാകെ സന്തോഷം കൊണ്ട് വിതുമ്പി. ഇതിന്‍റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Similar Posts