ഇവിടെ ദൈവമില്ല: സ്റ്റീഫന്‍ ഹോക്കിങിന്റെ അന്തിമ പുസ്തകം പ്രകാശനം ചെയ്തു
|ലോകപ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങിന്റെ അന്തിമ പുസ്തകം പ്രകാശനം ചെയ്തു. സ്റ്റീഫന്‍ ഹോക്കിങ് മരണപ്പെട്ടിട്ട് ഏഴു മാസം കഴിയുമ്പോഴാണ് പുസ്തകം പുറത്തിറങ്ങുന്നത്.
തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ ലോകത്തിന് മികച്ച സംഭാവന നല്കിയ ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിങ്. വിഷയത്തില്‍ ഇന്നു ലഭ്യമായ പല വിവരങ്ങളും ഹോക്കിങിന്റെ കണ്ടുപിടിത്തങ്ങളാണ്.
ഹോക്കിങിന്റെ ഷേപ്പ് ഓഫ് ദ ഫ്യൂച്ചര്‍ എന്ന പുസ്തകമാണ് ഇപ്പോള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ലണ്ടനിലെ സയന്‍സ് മ്യൂസിയത്തിലായിരുന്നു പ്രകാശന ചടങ്ങുകള്‍. സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ച് 7 മാസം പിന്നിടുമ്പോഴാണ് പുസ്തകം വായനക്കാരിലേക്ക് എത്തുന്നത്.
പല വലിയ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളാകും പുസ്തകത്തിലുള്ളത്. ഗ്രഹത്തിന്റെ ഉത്ഭവത്തെക്കുറിച്ചും, ജനിതകശാസ്ത്രത്തെക്കുറിച്ചും, കൃത്രിമ ബുദ്ധിയുടെ ഭീഷണിയെക്കുറിച്ചും പുസ്തകത്തിലുണ്ടാകും. ഇവിടെ ദൈവമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം പുസ്തകം അവസാനിപ്പിച്ചിരിക്കുന്നത്.
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം, ദ ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവയാണു മറ്റ് പ്രധാന രചനകൾ. പ്രപഞ്ചോല്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍, ക്വാണ്ടം, ഭൂഗുരുത്വം തുടങ്ങിയ വിഷയങ്ങളില്‍ ഇദ്ദേഹം തയാറാക്കിയ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായിരുന്നു.
നാഡീ കോശങ്ങളെ തളർത്തുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗം ബാധിച്ചിട്ടും തളരാതെ തന്റെ മേഖലയില്‍ മുന്നോട്ട് കുതിച്ച ഇദ്ദേഹം രോഗബാധിതര്‍ക്ക് മാതൃക കൂടിയാണ്.