എച്ച്-1.ബി വിസയില്‍ വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി ട്രംപ് ഭരണകൂടം; ആശങ്കയൊഴിയാതെ ഇന്ത്യന്‍ കമ്പനികള്‍
|യു.എസ് പൌരന്മാരുടെ വേതനം, തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം, ജോലിസംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ ഭേദഗതി നിലവില്‍ വരും
എച്ച്-1.ബി വിസയിലെ വിദേശ തൊഴില്‍ വിസ നിയമങ്ങളിലും പ്രത്യേക തൊഴില്‍ വിസ നിയമങ്ങളിലും യു.എസ്സില്‍ മാറ്റങ്ങള്‍ കൊണ്ട് വരുമെന്ന് ട്രംപ് ഭരണകൂടം. ഇന്ത്യന്‍ കമ്പനികള്‍ അധികവും ഉപയോഗിക്കുന്ന വിസ വിഭാഗമാണ് എച്ച്-1.ബി വിസ.
ഏകീകൃത അജണ്ടയുടെ ഭാഗമായി മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ യു.എസ്സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എെ.ടി കമ്പനി ഉപഭോക്താക്കളും കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്പനികളിലെ ഉപഭോക്താക്കളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
യു.എസ് പൌരത്വത്തിലും, പ്രവാസി സേവനങ്ങളിലും പുതിയ ഭേദഗതികള്‍ 2019 ജനുവരി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പ്രത്യേക തൊഴിലനുമതിയില് വരുന്ന അവരവരുടെ മേഘലയില്‍ കഴിവ് തെളിയിച്ചിട്ടുള്ള യുവാക്കള്‍ യു.എസ്സിലേക്ക് വരുന്നത് എളുപ്പമാക്കുന്ന എച്ച്-1.ബി വിസ നിയമങ്ങളിലാണ് ഭേദഗതി വരുത്താനിരിക്കുന്നത്.
യു.എസ് പൌരന്മാരുടെ വേതനം, തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം, ജോലിസംബന്ധമായ കാര്യങ്ങള്‍ എന്നിവയില്‍ ഭേദഗതി നിലവില്‍ വരും. അത് കൂടാതെ തന്നെ, എച്ച്-1.ബി വിസയില്‍ ജോലിക്കായി വന്ന പൌരന്മാര്ക്ക് വേദനം ശരിയായി ലഭിക്കുന്നുണ്ടോ എന്നും മന്ത്രാലയം പരിശോധിക്കും.