ബലാത്സംഗ കേസില്‍ തായ്‍ലന്‍ഡില്‍ സന്യാസിക്ക് 16 വര്‍ഷം തടവുശിക്ഷ
|പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ തായ്‍ലന്‍ഡില്‍ സന്യാസിക്ക് 16 വര്‍ഷം തടവുശിക്ഷ. ബുദ്ധ സന്യാസിയായ വിരാഫോണ്‍ സുഗ്ഫോണിനെ മറ്റ് ചില കേസുകളില്‍ മുന്പ് 114 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു.
19 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു എന്നീ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഒാരോ കുറ്റത്തിനും 8 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണം. പണം വെളുപ്പിക്കല്‍, തട്ടിപ്പ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് നേരത്തെ സുഗ്ഫോണിനെ 114 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷകളെല്ലാം ഒന്നിച്ച് അനുഭവിച്ചാല്‍ മതി എന്നാണ് അന്ന് കോടതി പറഞ്ഞത്. ഇതനുരിച്ചുള്ള 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിച്ചു വരികയാണ് സുഗ്ഫോണ്‍. ഇതിനു പുറമെയാണ് ഇപ്പോള്‍ 16 വര്‍ഷത്തെ ശിക്ഷ കൂടി വിധിച്ചിരിക്കുന്നത്. ഇതു കൂടി ചേര്‍ക്കുമ്പോള്‍ 36 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും.
സ്വകാര്യ ജെറ്റ് വിമാനത്തില്‍ സുഗ്ഫോണ്‍ വിലയേറിയ സണ്‍ഗ്ലാസും ബാഗുമൊക്കെയായി ഇരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുന്‍ ബുദ്ധസന്യാസിയായ സുഗ്ഫോണിന് വിലയേറിയ കാറുകളും ഏഴ് ലക്ഷം ഡോളറിന്റെ ആസ്ഥിയുമുണ്ടെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. മ്യാന്മറില്‍ 2014ല്‍ പട്ടാളം അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ചില ബുദ്ധ സന്യാസികളുടെ മോശം പ്രവര്‍ത്തികള്‍ പുറത്തു വരാന്‍ തുടങ്ങിയത്.