എത്വോപ്യയില്‍ ആദ്യ വനിതാ പ്രസിഡന്റ്
|വ്യാഴാഴ്ച്ച എത്വോപ്യയുടെ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രത്യേകമായി ചേര്‍ന്നാണ് ഐക്യകണ്ഠേനെ പുതിയ പ്രസിഡന്‍റായി സാഹ്ല്‍വര്‍ക്ക് സൌദെയെ തെരഞ്ഞെടുത്തത്
എത്വോപ്യയില്‍ ആദ്യ വനിതാ പ്രസിഡന്റ് തെരഞ്ഞെടുത്തു. മുന്‍ അംബാസിഡറും യു.എന്‍ പ്രത്യേക പ്രതിനിധിയുമായ സാഹ്‌ല്‍വര്‍ക്ക് സൌദ്നെയാണ് എത്വോപ്യയുടെ ആദ്യ വനിതാ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്
വ്യാഴാഴ്ച്ച എത്വോപ്യയുടെ പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രത്യേകമായി ചേര്‍ന്നാണ് ഐക്യകണ്ഠേനെ പുതിയ പ്രസിഡന്‍റായി സാഹ്ല്‍വര്‍ക്ക് സൌദെയെ തെരഞ്ഞെടുത്തത്. എത്വോപ്യയിലെ മുന്‍ പ്രസിഡന്‍റ് മലാതു തെഷോമിന്‍റെ പിന്ഗാമിയായാണ് സൌദിനെ തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്‍റ് തെഷോം മാറ്റത്തിന്‍റെ വഴി കാണിച്ചു തന്നിട്ടുണ്ടെന്നും മാറ്റത്തിന് തയ്യാറാകണമെന്നും, പുതിയ മാറ്റങ്ങള്‍ രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് സഹായകരമാകുമെന്നും പ്രസിഡന്‍റായി തെരഞ്ഞെടുത്തതിന് ശേഷം പാര്‍ലമെന്‍റില്‍ സംസാരിക്കവേ സൌദ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലായും, യു.എന്നിന്‍റെ ആഫ്രിക്കന്‍ യൂണിയന്‍ മേധാവിയായും സൌദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സ്, സെനഗല്‍, ജിബൂത്തി തുടങ്ങി വിവിധ രാജ്യങ്ങളിലെ എത്വോപ്യന്‍ അംബാസിഡറായും സൌദ് സേവനമനുഷ്ടിച്ചിട്ടുണ്ട്. എത്വോപ്യന്‍ നിയമമനുസിച്ച് പ്രസിഡന്‍റിനേക്കാള്‍ അധികാരം പ്രധാനമന്ത്രിക്കാണ്. പ്രധാനമന്ത്രി ആബി അഹമ്മദിനൊപ്പമാണ് സൌദ് പ്രവര്‍ത്തിക്കുക. ആബി അഹ്മദിന്‍റെ മന്ത്രി സഭയില്‍ പകുതി സ്ത്രീ പ്രാതിനിത്യമുണ്ട്, മന്ത്രി സഭയില്‍ പുതുതായി രൂപീകരിച്ച സമാധാനം എന്ന വകുപ്പിന്‍റെയും ആഭ്യന്തരം ഇന്‍റലിജന്‍സ്, പൊലീസ് വകുപ്പുകളുടെ മന്ത്രിമാര്‍ സ്ത്രീകളാണ്.