International Old
ഇന്ത്യയുടെ റിപബ്ലിക്ക് ആഘോഷത്തില്‍ മുഖ്യാതിഥിയാകാനില്ലെന്ന് ട്രംപ് 
International Old

ഇന്ത്യയുടെ റിപബ്ലിക്ക് ആഘോഷത്തില്‍ മുഖ്യാതിഥിയാകാനില്ലെന്ന് ട്രംപ് 

Web Desk
|
28 Oct 2018 10:13 AM GMT

റഷ്യയുമായുള്ള പ്രതിരോധ ഇടപാടും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ തുടരുന്നതാണ് ട്രംപ് ക്ഷണം നിരസിച്ചതിന് പിന്നിലെന്നാണ് സൂചന.

റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് നിരസിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് അയച്ച കത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

2019 ലെ റിപബ്ലിക് ദിന പരിപാടികളില്‍ മുഖ്യാതിഥിയാകാനാണ് ട്രംപിനെ ഇന്ത്യ ക്ഷണിച്ചത്. ക്ഷണം നിരസിക്കുന്നതായി ട്രംപ് ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് അയച്ച കത്തിലാണ് ക്ഷണം നിരസിച്ച കാര്യം അറിയിച്ചത്.

റഷ്യയുമായുള്ള പ്രതിരോധ ഇടപാടും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ തുടരുന്നതാണ് ട്രംപ് ക്ഷണം നിരസിച്ചതിന് പിന്നിലെന്നാണ് സൂചന.

റഷ്യയും ഇറാനും അമേരിക്കയുടെ ശത്രുപക്ഷത്തുള്ള രാഷ്ട്രങ്ങളാണ്. റഷ്യയുമായി പ്രതിരോധ ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഇടക്കാലത്ത് ഏറെ മെച്ചപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നു എന്ന് തെളിയിക്കുന്നതാണ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ട്രംപ് നിരസിച്ച സംഭവം. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ട്രംപിനെ ക്ഷണിച്ച് ഇന്ത്യ കത്തയച്ചത്.

Similar Posts