International Old
ബ്രസീലില്‍ ജയ്ര്‍ ബോല്‍സാനാറോയുടെ വിജയത്തില്‍  അണികളുടെ ആഹ്ലാദ പ്രകടനം
International Old

ബ്രസീലില്‍ ജയ്ര്‍ ബോല്‍സാനാറോയുടെ വിജയത്തില്‍ അണികളുടെ ആഹ്ലാദ പ്രകടനം

Web Desk
|
30 Oct 2018 7:21 AM GMT

ആയിരത്തോളം ആളുകളാണ് മുദ്രാവാക്യം വിളികളും ദേശീയ ഗാനം ആലപിച്ചും വീഥികളിലുള്ളത്.

ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവ് ജയ്ര്‍ ബോല്‍സാനാറോ ജയിച്ചതില്‍ ആഹ്ലാദ പ്രകടനവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ദേശീയഗാനം ആലപിക്കുന്നതിനൊപ്പം ജയ്റിനെ അനുകൂലിക്കുന്ന മുദ്രാവാക്യം വിളികളുമായിട്ടാണ് ഇവര്‍ തെരുവില്‍ ഇറങ്ങിയത്.

ഒന്നും രണ്ടും സ്ഥാനത്തെത്തിയവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് തീവ്ര വലതുപക്ഷ നേതാവായ ജയ്‍ര്‍ ബോല്‍സാനാറോ 55ശതമാനം വോട്ട് നേടി പുതിയ ബ്രസീല്‍ പ്രസിഡന്റാകുന്നത്. രാജ്യത്തെ അഴിമതിക്ക് അന്ത്യം കുറിക്കുമെന്നും കുറ്റകൃത്യനിരക്ക് കുറക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ആളുകള്‍ വെക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വലിയ ആഘോഷമാണ് തെരുവുകളില്‍ നടക്കുന്നത്. ആയിരത്തോളം ആളുകളാണ് മുദ്രാവാക്യം വിളികളും ദേശീയ ഗാനം ആലപിച്ചും വീഥികളിലുള്ളത്. സെപ്റ്റംബറില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ബോല്‍സാനാറോക്ക് കത്തിക്കുത്ത് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റിരുന്നു. അന്ന് തന്നെ ഒരു സഹതാപതരംഗം സൃഷ്ടിക്കാന്‍ ജയ്‍റിന് സാധിച്ചിരുന്നു. അമേരിക്കയുടേയും ട്രംപിന്റെ കടുത്ത ആരാധകനാണ് ബോല്‍സനാരോ. 2019 ജനുവരി ഒന്നിനാണ് ബ്രസീലിന്റെ മുപ്പത്തിയെട്ടാമത് പ്രസിന്റായി ജയ്ര്‍ അധികാരമേല്‍ക്കുക.

Similar Posts