International Old
അഴിമതി കേസില്‍ ഖാലിദ സിയക്ക് ഏഴ് വര്‍ഷം തടവ്
International Old

അഴിമതി കേസില്‍ ഖാലിദ സിയക്ക് ഏഴ് വര്‍ഷം തടവ്

Web Desk
|
30 Oct 2018 3:00 AM GMT

പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് മെയില്‍ ഖാലിദക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു എങ്കിലും മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങനാകുന്നില്ല.

അഴിമതി കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് ഏഴു വര്‍ഷം കൂടി തടവു ശിക്ഷ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഴിമതി നടത്തിയെന്നാണ് കേസ്. നിലവില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഖാലിദ സിയ.

‘സിയ ചാരിറ്റബിള്‍ ട്രസ്റ്റി’നായി 3,75,000 ഡോളര്‍ അനധികൃതമായി സ്വരൂപിച്ച കേസിലാണ് ഖാലിദ സിയക്ക് ശിക്ഷ വിധിച്ചത്. ഖാലിദയുടെ മുന്‍ ഭര്‍ത്താവിന്റെ പേരിലുള്ളതായിരുന്നു സിയ ചാരിറ്റബിള്‍ ട്രസ്റ്റ്. പണം സ്വരൂപിക്കുന്നതിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി മുതല്‍ സമാനമായ മറ്റൊരു കേസില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഖാലിദ. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് മെയില്‍ ഖാലിദക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു എങ്കിലും മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങനാകുന്നില്ല. ഖാലിദക്കൊപ്പം മറ്റ് 3 പേര്‍ക്ക് കൂടി ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഖാലിദയുടെ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പറയുന്നത്.

Similar Posts