ജമാല്‍ ഖശോഖിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍
|കേസിലെ പ്രതികളില്‍ സൗദി ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഇതിനാല്‍ അന്വേഷണം സുതാര്യമാകില്ലെന്നാണ് കമ്മീഷന്റെ അഭിപ്രായം.
ജമാല്‍ ഖശോഖിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കമ്മീഷന്‍. പ്രതികള്‍ ഉന്നതരായതിനാല്‍ സൗദി നേരിട്ട് അന്വേഷണം നടത്തുന്നത് സുതാര്യമാകില്ലെന്നും കമ്മീഷന്‍ പറഞ്ഞു. ഇതിനിടെ സൗദി തുര്‍ക്കി പ്രോസിക്യൂട്ടര്‍മാര്‍ കേസിന്റെ തെളിവുകള്‍ ശേഖരിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഖിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൗദി തുര്‍ക്കി സംയുക്ത അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുര്‍ക്കിയിലെത്തിയ സൗദി പ്രോസിക്യൂട്ടറും സംഘവും ഖശോഖി കൊല്ലപ്പെട്ട സൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ഐക്യരാഷ്ട്ര സഭക്ക് കീഴിലെ മനുഷ്യാവകാശ കമ്മീഷന്റെ ആവശ്യം. കേസിലെ പ്രതികളില്‍ സൗദി ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഇതിനാല്‍ അന്വേഷണം സുതാര്യമാകില്ലെന്നാണ് കമ്മീഷന്റെ അഭിപ്രായം.
കേസുമായി സഹകരിക്കണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതിനോട് സൗദി പ്രതികരിച്ചിട്ടില്ല. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഖിയുടെ കൊലപാതകത്തിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് സൗദി തുര്‍ക്കി സംയുക്ത അന്വേഷണ സംഘം. തുര്‍ക്കിയിലെത്തിയ സൗദി പ്രോസിക്യൂട്ടറും സംഘവും ഖശോഖി കൊല്ലപ്പെട്ട സൗദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. ഖശോഖിയുടെ മൃതദേഹം എവിടെയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡണ്ടും ആവശ്യപ്പെട്ടിരുന്നു.