International Old
അഫ്ഗാനിലെ പല സ്ഥലങ്ങളിലും നിയന്ത്രണം നഷ്ടപ്പെട്ട് സര്‍ക്കാര്‍ 
International Old

അഫ്ഗാനിലെ പല സ്ഥലങ്ങളിലും നിയന്ത്രണം നഷ്ടപ്പെട്ട് സര്‍ക്കാര്‍ 

Web Desk
|
2 Nov 2018 2:52 AM GMT

അഫ്ഗാനിസ്താൻ പുനർനിർമ്മാണത്തിനായി പ്രത്യേക ഇൻസ്പെക്ടര്‍ ജനറലെ നിയമിച്ചിരുന്നു. ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

അഫ്ഗാനിലെ പല സ്ഥലങ്ങളിലും നിയന്ത്രണം നഷ്ടപ്പെട്ട് സര്‍ക്കാര്‍. യുദ്ധസമാനമായ അന്തരീക്ഷമാണ് പല സ്ഥലങ്ങളിലും നില നില്‍ക്കുന്നത്. നിരവധി ആക്രമണങ്ങളും നടക്കുന്നുണ്ട്. യു.എസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാറിന് അഫ്ഗാനിസ്ഥാനിലെ പല ജില്ലകളിലെയും നിയന്ത്രണം നഷ്ടപ്പെട്ടു. സുരക്ഷാ സേനയിലെ ജീവനക്കാര്‍ ഉള്‍പ്പടെ പലരും അപകടത്തില്‍പ്പെട്ടിരിക്കുകയാണ്.

താലിബാനുമായി സമാധാന ചർച്ചകൾ ആരംഭിച്ചതിന് ശേഷം അഫ്ഗാനിസ്താൻ പുനർനിർമ്മാണത്തിനായി പ്രത്യേക ഇൻസ്പെക്റ്റർ ജനറലെ നിയമിച്ചിരുന്നു. ഇദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഫറാ, ഗസ്നി പ്രദേശങ്ങള്‍ കീഴടക്കാന്‍ ഇപ്പോഴും താലിബാനായിട്ടില്ലെങ്കിലും രാജ്യത്തിന്റെ വലിയൊരു ഭാഗം അവർ നിയന്ത്രിക്കുന്നുണ്ട്. അതേസമയം ജനസംഖ്യയുടെ 65 ശതമാനം പേരെ ഗവൺമെന്റിന് നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കഴിഞ്ഞിട്ടുണ്ട്.

Similar Posts