ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു
|തിങ്കളാഴ്ച്ചയാണ് 181 യാത്രക്കാരുള്‍പ്പടെ 189 പേരുമായി ജക്കാര്‍ത്തയില്‍ നിന്നും സുമാത്രയിലേക്ക് പുറപ്പെട്ട ലിയോണ്‍ എയര്‍ ജാവ കടലില്‍ തകര്‍ന്ന് വീണത്.
ഇന്തോനേഷ്യയില്‍ കടലില്‍ തകര്‍ന്ന് വീണ ലിയോണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. വിമാനം തകര്‍ന്ന് വീണതിന്റെ കാരണം ഇതോടെ കണ്ടെത്താനാകും. തിങ്കളാഴ്ച്ചയാണ് 181 യാത്രക്കാരുള്‍പ്പടെ 189 പേരുമായി ജക്കാര്‍ത്തയില്‍ നിന്നും സുമാത്രയിലേക്ക് പുറപ്പെട്ട ലിയോണ്‍ എയര്‍ ജാവ കടലില്‍ തകര്‍ന്ന് വീണത്.
വിമാനം തകര്‍ന്ന് വീണതിന്റെ കാരണം ഇത് വരെ സ്ഥിരീകരിക്കാനായി രുന്നില്ല. ബ്ലാക്ക് ബോക്സ് കണ്ടെടുത്തതോടെ വിമാനം തകര്‍ന്ന് വീണതിന്റെ കാരണം കണ്ടെത്താനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
വിമാനത്തിന്റെ സ്പീഡും, വിമാന ദിശയും, കാലാവസ്ഥാ വ്യതിയാനവും ശേഖരിച്ച് വെക്കുന്ന സംവിധാനമാണ് ബ്ലാക് ബോക്സ്. ബ്ലാക്ക് ബോക്സ് കണ്ടെടുത്തെങ്കിലും കോക് പിറ്റിലെ വോയ്സ് റെക്കോര്‍ഡറിനായുള്ള തെരച്ചില്‍ തുടരും. പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കകം കണ്‍ട്രാേള്‍ റൂമുമായി വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. പിന്നീട് വിമാനം തകര്‍ന്ന് വീണു. വിമാനത്തിനകത്തെ മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു.