International Old
യെമന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച
International Old

യെമന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ചര്‍ച്ചകള്‍ അടുത്തയാഴ്ച

Web Desk
|
2 Nov 2018 3:12 AM GMT

സമാധാന ചര്‍ച്ചയെ ലോകരാഷ്ട്രങ്ങള്‍ പിന്തുണക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു

യെമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച തുടക്കമാകും. സമാധാന ചര്‍ച്ചയെ ലോകരാഷ്ട്രങ്ങള്‍ പിന്തുണക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് ഐക്യരാഷ്ട്രസഭ അധ്യക്ഷത വഹിക്കും. മനുഷ്യ ദുരന്തത്തിന്റെ വക്കിലുള്ള യെമനില്‍ യുദ്ധമവസാനിപ്പിക്കാറായെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ഓഫീസാണ് യെമന്‍ യുദ്ധത്തില്‍ പങ്കാളികളായവര്‍ക്ക് യുദ്ധമവസാനിപ്പിക്കാനുള്ള അഭ്യര്‍ഥന കൈമാറിയത്.

അമേരിക്കന്‍ പിന്തുണയുള്ള അറബ് സഖ്യസേന, യെമന്‍ സൈന്യം, ഹൂതികള്‍, ഇതര വിമത വിഭാഗങ്ങള്‍ എന്നിവരാണ് യെമന്‍ യുദ്ധത്തില്‍ നിലവില്‍ പങ്കാളികള്‍. യുദ്ധമവസാനിപ്പിക്കാന്‍ യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് അടുത്തയാഴ്ച യെമനിലെത്തും. ഇതിനെ പിന്താങ്ങി യുദ്ധത്തില്‍ നിന്ന് പിന്മാറണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇനിയും യുദ്ധമവസാനിപ്പിച്ചില്ലേല്‍ മനുഷ്യ ദുരന്തം കാണേണ്ടി വരുമെന്ന് യു.എന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെ ഹുദൈദ തുറമുഖം മോചിപ്പിക്കാനുള്ള യെമന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഈ മാസം കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അറുപത് കവിഞ്ഞിട്ടുണ്ട്.

Similar Posts