International Old
ഖശോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി ഉര്‍ദുഗാന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍
International Old

ഖശോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി ഉര്‍ദുഗാന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍

Web Desk
|
3 Nov 2018 1:01 AM GMT

മൃതദേഹം തുണ്ടം തുണ്ടമാക്കിയതിന് ശേഷമാണ് ഇത് നടപ്പാക്കിയതെന്നും ഉര്‍ദുഗാവന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു

സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖശോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. മൃതദേഹം തുണ്ടം തുണ്ടമാക്കിയതിന് ശേഷമാണ് ഇത് നടപ്പാക്കിയതെന്നും ഉര്‍ദുഗാവന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു.

ഖശോഗിയുടെ മൃതദേഹത്തെ സംബന്ധിച്ചുള്ള തുര്‍ക്കിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണ് ഇന്നലെ പുറത്തുവന്നത്. ആസിഡില്‍ ദ്രവിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം വെട്ടിമുറിച്ചതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വിവരമെന്ന് ഉര്‍ദുഗാവന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു. മൃതദേഹം ഒരിക്കലും കണ്ടെടുക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നടപടി. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയെന്നതിനേക്കാള്‍ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖശോഗിയുടെ മൃതദേഹത്തോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖശോഗിയെ കാണാതായത്. ആദ്യം കോണ്‍സുലേറ്റില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ സൗദി പിന്നീട് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചിരുന്നു. കേസില്‍ ഉന്നതരടക്കം 18 സൌദി ഉദ്യേഗസ്ഥരാണ് പിടിയിലായിട്ടുള്ളത്.

ये भी पà¥�ें- ജമാല്‍ ഖശോഗിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് തുര്‍ക്കി പ്രോസിക്യൂഷന്‍

ये भी पà¥�ें- ജമാല്‍ ഖശോഖിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എന്‍

ये भी पà¥�ें- ജമാല്‍ ഖശോഗിയുടെ കൊലപാതകം; മുന്‍കൂട്ടി തയ്യാറാക്കിയതെന്ന് അന്വേഷണ സംഘം

Related Tags :
Similar Posts