International Old
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിങുമായി കൂടിക്കാഴ്ച്ച നടത്തി
International Old

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിങുമായി കൂടിക്കാഴ്ച്ച നടത്തി

Web Desk
|
3 Nov 2018 3:09 AM GMT

സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ഇംറാന്‍ഖാന്റെ ആദ്യ ചൈന സന്ദര്‍ശനമായിരുന്നു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിങുമായി കൂടിക്കാഴ്ച്ച നടത്തി. സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ഇംറാന്‍ഖാന്റെ ആദ്യ ചൈന സന്ദര്‍ശനമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പാകിസ്ഥാന്‍ മുന്നോട്ട് പോകവെയാണ് ഇംറാന്‍ ഖാന്റെ ചൈന സന്ദര്‍ശനം.

വെള്ളിയാഴ്ചയായിരുന്നു ഷി ജിംഗ്പിങുമായുള്ള കൂടിക്കാഴ്ച. പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി ചൈനയെ അറിയിക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് ഇംറാന്‍ഖാന്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരം 42 ശതമാനം ഇടിഞ്ഞിരുന്നു.

നിലവില്‍ രണ്ട് മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ തുക മാത്രമാണ് പാകിസ്ഥാന്റെ വിദേശ നാണ്യ ശേഖരത്തിലുള്ളത്. സൗദി അറേബ്യ 600 കോടി ഡോളര്‍ നല്‍കിയിരുന്നെങ്കിലും സാമ്പത്തിക സ്ഥിതയില്‍ നിന്നും കരകയറ്റാന്‍ ഇത് പര്യാപ്തമല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് കരകയറുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം തേടിയിരിക്കുകയാണ് പാകിസ്ഥാന്‍.

എന്നാല്‍ കൂടിക്കാഴ്ച്ചയില്‍ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപാദിച്ചോ എന്ന് ഇംറാന്‍ ഖാന്‍ വെളിപ്പെടുത്തിയില്ല.

Similar Posts