തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഗസ്സയെ പുതുക്കിപ്പണിയുകയാണ് ഈ പെണ്‍കുട്ടി
|സങ്കടപ്പെട്ടിരിക്കാന്‍ വരട്ടെ. ഗസ്സയില്‍ നിന്ന് പ്രതീക്ഷയുടെ വാര്‍ത്തകളും ഉണ്ട്.
ചാരവും കെട്ടിടാവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞ ഗസ്സയെ പുതുക്കിപ്പണിയുകയാണ് 24 കാരിയായ മജ്ദ് അല്‍ മശ്ശറാവി. ഗസ്സ ഇസ്‍ലാമിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ മജ്ദ് ഗസ്സക്കും ഒരുപോലെ ലോകത്തിനും പ്രതീക്ഷയുടെ പുതുകിരണമാവുകയാണ്. ആക്രമണത്തില്‍ തകരുന്ന കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് തന്നെ കെട്ടിടം നിര്‍മ്മിക്കാനാവശ്യമായ കല്ല് കണ്ടുപിടിച്ച് ശ്രദ്ധേയയാവുകയാണ് ഈ യുവതി.
’’2008 ലെ യുദ്ധത്തില്‍ എന്‍റെ വീട് ഭാഗികമായി തകര്‍ന്നു. തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കണ്ടത് എന്‍റെ മുറി എന്‍റെ സാധനങ്ങള്‍ എല്ലാം ഇസ്രയേസല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന് കിടക്കുന്നതാണ്. അന്ന് ഞാന്‍ തീരുമാനിച്ചതാണ് എന്‍റെ ഗസ്സക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്..''
എഞ്ചിനീയറിങ് പഠത്തിനിടെ മനസ്സിലുദിച്ച ആശയമാണ് ഗ്രീന്‍ കേക്ക് എന്ന് പേരിട്ടിരിക്കുന്ന കല്ല് നിര്‍മ്മിക്കാന്‍ കാരണമായതെന്ന് അവള്‍ വ്യക്തമാക്കുന്നു.
ഫലസ്തീനില്‍ യുദ്ധത്തിലും ആക്രമണത്തിലും ഓരോ വര്‍ഷവും ആയിരകണക്കിന് വീടുകളാണ് തകരുന്നത്. ഇസ്രയേലിന്‍റെ ഉപരോധവും നിര്‍മാണ സാമഗ്രികള്‍ക്കുള്ള അമിത വിലയും ഈ രംഗത്ത് ഭീകര പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈ ചിന്തയില്‍ നിന്ന് കൂടിയാണ് കെട്ടിടാവശിഷ്ടങ്ങളും ചാരവും കരിയും കുറച്ച് സിമന്‍റും ഉപയോഗിച്ച് ഉറപ്പുളളതും ഭാരം കുറഞ്ഞതുമായ ഹോളോബ്രിക്സിനു സമാനമായ കല്ല് നിര്‍മ്മിച്ചെടുക്കുന്നത്. നിര്‍മാണത്തിനാവശ്യമായ ചാരവും കരിയും പ്രദേശത്തെ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമാണ് ശേഖരിക്കാറുള്ളത്. തദ്ദേശീയരായ ഗസ്സക്കാര്‍ തന്നെയാണ് ഇത് നിര്‍മ്മിക്കുന്നത്. ദിവസത്തില്‍ 20 മണിക്കൂറിലധികം കറന്‍റ് പോവുന്നതൊഴിച്ചാല്‍ നിര്‍മ്മാണ രംഗത്ത് വേറെ പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് നിര്‍മിക്കുന്നവര്‍ പറയുന്നു.
കുറഞ്ഞ സമയം കൊണ്ട് തന്നെ ഗ്രീന്‍ കേക്കിലൂടെ ലോകശ്രദ്ധ പിടിച്ചുപ്പറ്റി കഴിഞ്ഞു ഈ മിടുക്കി.
This 'cake' recipe is being used to to build houses. (via BBC World Hacks)
Posted by BBC News on Saturday, November 3, 2018