റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് യു.എന്‍
|ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ പ്രതിനിധി.
ബംഗ്ലാദേശില്‍ അഭയാര്‍ഥികളായി കഴിയുന്ന റോഹിങ്ക്യകളെ മ്യാന്‍മറിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ പ്രതിനിധി. റോഹിങ്ക്യകള്‍ തിരിച്ച് നാട്ടിലെത്തിയാല്‍ വേട്ടയാടപ്പെടാന്‍ സാധ്യതയുണ്ടെന്ന് യു.എന്‍ പ്രതിനിധി യാങീ ലീ മുന്നറിയിപ്പ് നല്‍കി.
സൈനിക നടപടിയെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് 2017 ആഗസ്റ്റിന് ശേഷം ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ഒക്ടോബര്‍ 30ന് ബംഗ്ലാദേശും മ്യാന്‍മറും ധാരണയിലെത്തിയിരുന്നു. നവംബര്‍ മധ്യത്തോടെ ഇത് നടപ്പാക്കാനയിരുന്നു തീരുമാനം. എന്നാല്‍ ഇത് നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ പ്രതിനിധി യാങീ ലീ രംഗത്തെത്തിയിരിക്കുകയാണ്. തിരിച്ചുപോകാനുള്ള സാഹചര്യമല്ല നിലവിലുള്ളത്. വരഖൈനിലെത്തിയാല്‍ റോഹിങ്ക്യകള്‍ ഇനിയും വേട്ടയാടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ലീ മുന്നറിയിപ്പ് നല്‍കുന്നു. റോഹിങ്ക്യകളെ രാജ്യത്തെ പൌരന്‍മാരായി മ്യാന്‍മര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ബംഗാളികളായാണ് രാജ്യം ഇവരെ പരിഗണിക്കുന്നത്. അതിനാല്‍ വെശീയ ഉന്മൂലനത്തിന്റെ ഭാഗമായി നടന്ന സൈനിക നടപടിയും അക്രമവും ഇനിയും ആവര്‍ത്തിച്ചേക്കുമെന്നും യാങീ ലീ പറഞ്ഞു. 2000പേരെ ആദ്യഘട്ടത്തില്‍ മ്യാന്‍മറിലെത്തിക്കാനാണ് ധാരണ. ഇരുരാജ്യങ്ങളും തമ്മിലെ കരാര്‍ ഐക്യരാഷ്ട്രസഭ ഒരിക്കലും അംഗീകരിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവും വ്യക്തമാക്കി.