International Old
അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി  ട്രംപ് ഭരണകൂടം
International Old

അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം

Web Desk
|
9 Nov 2018 4:01 AM GMT

തെക്കൻ യു.എസ് അതിർത്തിയിലൂടെ എത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നൽകില്ല. ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് കുടിയേറ്റ വിഷയത്തില്‍ ട്രംപ് നിലപാട് കടുപ്പിച്ചത്

അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. പുതിയ നിയമപ്രകാരം, തെക്കൻ യു.എസ് അതിർത്തിയിലൂടെ എത്തുന്ന കുടിയേറ്റക്കാർക്ക് അഭയം നൽകില്ല.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് കുടിയേറ്റ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് കടുപ്പിച്ചത്. പുതിയ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരായി എത്തുന്നവര്‍ക്ക് അഭയം നല്‍കില്ല. രാജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ് പ്രസിഡന്റ് കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടുവന്നതെന്ന് ആഭ്യന്തര സുരക്ഷ വിഭാഗം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്ന സംവിധനത്തില്‍ നിരവധി പോരായ്മകളുണ്ട്. രാജ്യത്ത് അവരെ ഉള്‍ക്കൊള്ളിക്കുകയെന്നത് ഭരണകൂടത്തിന് വലിയ ഭാരമാണ്. അവരര്‍ഹിക്കാത്ത പരിഗണന ലഭിക്കുന്നത് തടയുകയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗവും അറ്റോര്‍ണി ജനറലും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉത്തരവില്‍ ട്രംപ് ഉടന്‍ ഒപ്പുവെക്കും.

അതേസമയം കുടിയേറ്റം തടയുന്നതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ രംഗത്തെത്തി. യു.എന് നിയമപ്രകാരം കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കേണ്ടതുണ്ടെന്നു ട്രംപിന്റെ തീരുമാനം നിയമ വിരുദ്ധമാണെന്നും എ.സി.എല്‍യു ട്വിറ്ററില്‍ കുറിച്ചു.

Similar Posts