International Old
ട്രംപും  കിംജോങ് ഉന്നും തമ്മില്‍ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു
International Old

ട്രംപും കിംജോങ് ഉന്നും തമ്മില്‍ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു

Web Desk
|
9 Nov 2018 4:00 AM GMT

ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങും വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു. അടുത്ത വര്‍ഷം കൂടിക്കാഴ്ചയുണ്ടാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. സിംഗപ്പൂരിലായിരുന്നു ആദ്യ കൂടിക്കാഴ്ച.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍‌ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിംജോങും തമ്മില്‍ വീണ്ടും കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു. അടുത്ത വര്‍ഷം കൂടിക്കാഴ്ചയുണ്ടാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. സിംഗപ്പൂരിലായിരുന്നു ആദ്യ കൂടിക്കാഴ്ച.

ഇത് രാണ്ടാം കൂടിക്കാഴ്ചക്കാണ് കളമൊരുങ്ങുന്നത്. ഉത്തരകൊറിയന്‍ പ്രതിനിധികളുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് ഈ പ്രതീക്ഷ പ്രകടിപ്പിച്ചത്. ബുധനാഴ്ചത്തെ കൂടിക്കാഴ്ചക്ക് ശേഷമാണ് വീണ്ടുമൊരു ഉച്ചകോടിക്ക് വഴിവെക്കുന്ന പ്രതീക്ഷകള്‍ ഉണ്ടായത്.

കൂടിക്കാഴ്ച ഇന്നലെയും തുടര്‍ന്നു. ആണവ നിരായുധീകരണം ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് പുതിയ ഒരു ഉച്ചകോടിക്ക് കൂടി വഴി തുറക്കുന്നത്.

അടുത്ത വര്‍ഷം കിമ്മും ട്രംപും വീണ്ടും കണ്ടുമുട്ടുമെന്നാണ് ട്രംപിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. വീണ്ടും കൂടിക്കാഴ്ച നടക്കാനിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് പറഞ്ഞു. നല്ല രീതിയില്‍ ചര്‍ച്ച നടക്കുമെന്നും ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നത് കൂടിക്കാഴ്ച മാറ്റിവെച്ചുവെന്നാണ്. അതിന് പിന്നിലെ വിശദീകരണവും നല്‍‌കിയിട്ടില്ല. മറ്റൊരു സമയം കണ്ടെത്തുമെന്നും ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നുണ്ട്.

Similar Posts