International Old
ശ്രീലങ്കയില്‍ പാർലമെന്റ് പിരിച്ചുവിട്ടു
International Old

ശ്രീലങ്കയില്‍ പാർലമെന്റ് പിരിച്ചുവിട്ടു

Web Desk
|
10 Nov 2018 2:01 AM GMT

കഴിഞ്ഞ മാസം റനിൽ വിക്രമസിംഗെയെ പുറത്താക്കി, പ്രതിപക്ഷ നേതാവായ രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ അനിശ്ചിതത്വം ഉടലെടുത്തത്.

അധികാര വടംവലി നടക്കുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാർലമെന്റ് പിരിച്ചുവിട്ടു. പാർലമെന്റിലേക്ക് ഈ വരുന്ന ജനുവരി ആദ്യം പുതിയ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണു സൂചന. ഇന്നലെ അർധരാത്രി മുതൽ പാർലമെന്റ് പിരിച്ചുവിട്ടതായാണ് വിജ്ഞാപനം.

കാലാവധി തീരാൻ രണ്ട് വർഷത്തോളം ബാക്കിയുള്ളപ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് വരുന്നത്. കഴിഞ്ഞ മാസം റനിൽ വിക്രമസിംഗെയെ പുറത്താക്കി, പ്രതിപക്ഷ നേതാവായ രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ അനിശ്ചിതത്വം ഉടലെടുത്തത്. സഭയിൽ ഭൂരിപക്ഷത്തിനെ രാജപക്സെക്ക് 8 അംഗങ്ങളുടെ പിന്തുണ കൂടി ആവശ്യമുണ്ടായിരുന്നു. രാജപക്സെക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങിയതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്.

രാജപക്സെയെ പിന്തുണയ്ക്കണമെന്ന പ്രസിഡന്റ് സിരിസേനയുടെ ആവശ്യം തമിഴ് പാർട്ടികൾ തള്ളിയിരുന്നു. വിക്രമസിംഗെയെ പുറത്താക്കിയ ഭരണഘടനാവിരുദ്ധ നടപടി സാധൂകരിക്കാനാവില്ലെന്ന് തമിഴ് ദേശീയ സഖ്യം, ടിഎൻഎ നേതാക്കൾ സിരിസേനയെ അറിയിച്ചു. രാജപക്സെ പ്രസിഡന്റായിരിക്കെ തമിഴ്‌പുലികൾക്കെതിരെ നടന്ന അന്തിമ സൈനിക നടപടിയിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനം നടന്നതാണ് തമിഴ് പാര്‍ട്ടികളുടെ കടുത്ത എതിർപ്പിന് കാരണമായത്. 225 അംഗ പാർലമെന്റിലേക്ക് ജനുവരി ആദ്യം തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

Related Tags :
Similar Posts