ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വ്യാപിക്കുന്നു
|1976ല്‍ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോ നേരിടുന്ന ഏറ്റവും വലിയ എബോള വ്യാപനമാണിത്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വ്യാപിക്കുന്നു. ആഗസ്തില്‍ തുടങ്ങിയ എബോള വ്യാപനത്തില്‍ ഇത് വരെ ഇരുന്നൂറോളം പേരാണ് മരിച്ചത്.
2014 മുതല്‍ 2016 വരെ സിയേറ ലിയോണ്‍, ഗിനിയ, ലൈബീരിയ എന്നീ രാജ്യങ്ങളില്‍ എബോള പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇക്കുറി കോംഗോയിലാണ് എബോള വ്യാപനം. പതിനായിരത്തിലധികം പേരാണ് അന്ന് മരിച്ചത്. 1976ല്‍ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം കോംഗോ നേരിടുന്ന ഏറ്റവും വലിയ എബോള വ്യാപനമാണിത്.
319പേര്‍ക്ക് ഇതുവരെ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ബെനി എന്ന നഗരത്തിലുള്ളവരാണ്. കോംഗോയിലെ കിവു പ്രവിശ്യയില്‍ എട്ടുലക്ഷം പേര് താമസിക്കുന്ന നഗരമാണ് ബെനി. എബോള അയല്‍രാജ്യമായ റുവാണ്ടയിലേക്കും പടര്‍ന്ന് പിടിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഒമ്പത് തവണ കോംഗോയില്‍ എബോള വൈറസ് വ്യാപനം ഉണ്ടായി. ആഭ്യന്തര യുദ്ധം മൂലം എബോള വ്യാപനം ഫലപ്രദമായി തടയാന്‍ ലോകാരോഗ്യ സംഘടനക്കുമാവുന്നില്ല.