ഉര്‍ദുഗാനും ട്രംപും തമ്മില്‍ നേരില്‍ കണ്ടു
|സൌദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മരണത്തില്‍ സൌദിക്ക് എതിരെ തുര്‍ക്കി തെളിവുകള്‍ കൈമാറിയതിന് പിന്നാലെയാണ് ഇരുവരും നേരില്‍ കണ്ടത്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യബ് ഉര്‍ദുഗാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നേരില്‍ കണ്ടു. സൌദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മരണത്തില്‍ സൌദിക്ക് എതിരെ തുര്‍ക്കി തെളിവുകള്‍ കൈമാറിയതിന് പിന്നാലെയാണ് ഇരുവരും നേരില്‍ കണ്ടത്.
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികാനുസ്മരണ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പാരിസില്‍ ഒരുക്കിയ ഡിന്നറിലായിരുന്നു ഇരുവരും നേരില്‍ കണ്ടത്. ഡിന്നറില്‍ ഒരുമിച്ചിരുന്ന നേതാക്കള്‍ അല്‍പസമയം സംസാരിക്കുകയും ചെയ്തു. ഇരു വരുടേയും ഭാര്യമാരും ചടങ്ങില്‍ സന്നിഹിതിരായിരുന്നു.
സൌദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് തുര്‍ക്കി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. കൊലപാതകികളെ കുറിച്ച് സൌദിക്ക് അറിയാമെന്നും തുര്‍ക്കി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ നേരില്‍ കണ്ടത്.
പാരിസിലെത്തിയതിന് പിന്നാലെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായും ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ നടന്ന കൂടിക്കാഴ്ച 45 മിനുട്ട് നേരം നീണ്ടു നിന്നു. സന്ദര്‍ശനത്തില്‍ ഡോണള്‍ഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കളുമായും ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തും.