International Old
ഗസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം: 6 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
International Old

ഗസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം: 6 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

Web Desk
|
12 Nov 2018 2:45 AM GMT

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സം ബ്രിഗേഡിലെ പ്രധാന കമാന്‍ഡര്‍മാരായ നൂര്‍ ബരക്കയും മുഹമ്മദ് അല്‍ ഖ്വാരയും കൊല്ലപ്പെട്ടവരിൽപ്പെടും.

ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് അയവില്ല. ഗസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസ് സായുധവിഭാഗത്തിലെ രണ്ട് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

ഗസയിലെ തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലാണ് ആക്രമണം നടന്നത്. ഇസ്രയേല്‍ സൈന്യം സഞ്ചരിച്ച കാര്‍ ഹമാസ് പ്രവര്‍ത്തകരെ ഇടിക്കുകയും തുടര്‍ന്ന് വെടിവെപ്പും നടത്തുകയായിരുന്നു. പിന്നാലെ സ്ഫോടനം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസ്സം ബ്രിഗേഡിലെ പ്രധാന കമാന്‍ഡര്‍മാരായ നൂര്‍ ബരക്കയും മുഹമ്മദ് അല്‍ ഖ്വാരയും കൊല്ലപ്പെട്ടവരിൽപ്പെടും. ഹമാസ് പ്രവര്‍ത്തകര്‍ കാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെടെയാണ് ആക്രമം നടത്തിയതെന്ന് ഇസ്രയേല്‍ വാദിച്ചു. അതിനിടയില്‍ വ്യോമാക്രമണവും ഇസ്രയേല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ആക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഹമാസ് വക്താവ് ഗാസി ഹമദ് വ്യക്തമാക്കി.

യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇസ്രയേലിന്റെ ആക്രമണം. മരിച്ചത് സാധാരണക്കാരാണ്. ഇത്തരം ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ആദ്ദേഹം വ്യക്തമക്കി. മാർച്ച‌് മാസത്തിനുശേഷം മാത്രം
ഗാസ അതിർത്തിയിൽ 200 ഫലസ്തീൻകാരെയാണ് ഇസ്രയേൽ വധിച്ചത്.

Similar Posts