International Old
അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: അരിസോണയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജയം
International Old

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ്: അരിസോണയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ജയം

Web Desk
|
14 Nov 2018 2:20 AM GMT

1994ന് ശേഷം ആദ്യമായാണ് അരിസോണയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിക്കുന്നത്. കൂടാതെ അരിസോണയില്‍ നിന്ന് ആദ്യമായാണ് ഒരു വനിത സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ അരിസോണയിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പരാജയം. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കീര്‍സ്റ്റന്‍ സിനേമ വിജയിച്ചു. ഇതോടെ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മാര്‍ത്താ മക്സലിയെയാണ് കീര്‍സ്റ്റന്‍ സിനിമ പരാജയപ്പെടുത്തിയത്. 1994ന് ശേഷം ആദ്യമായാണ് അരിസോണയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിക്കുന്നത്. കൂടാതെ അരിസോണയില്‍ നിന്ന് ആദ്യമായാണ് ഒരു വനിത സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അരിസോണയിലെ ഫലത്തോടെ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്ന ഭൂരിപക്ഷം വീണ്ടും കുറഞ്ഞു.

നിലവില്‍ 51 സീറ്റുകളില്‍ റിപ്പബ്ലിക്കുകളും 47 സീറ്റുകളില്‍ ഡെമോക്രാറ്റുകളും വിജയിച്ചിട്ടുണ്ട്. രണ്ടിടങ്ങളില്‍ കൂടി ഫലം പ്രഖ്യാപിക്കാനുണ്ട്. തെരഞ്ഞെടുപ്പ് നടന്ന ഫ്ലോറിഡയില്‍ വീണ്ടും വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ മിസ്സിസ്സിപ്പിയില്‍ ഈ മാസം അവസാനം വീണ്ടും വോട്ടെടുപ്പ് നടക്കും.

Similar Posts