ചൈനയില്‍ 9800 സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ നീക്കം ചെയ്തു
|കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈബര്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ശക്തമാക്കിയിരിക്കുകയാണ് ചൈന. ഇതിന്റെ ഭാഗമായി അംഗീകരിക്കാനാകാത്ത ഉള്ളടക്കത്തിനെതിരെ ഉടന്‍ തന്നെ നടപടിയെടുക്കുന്നു.
ചൈനയില്‍ 9800 സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ നീക്കം ചെയ്തു. രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുകയും തെറ്റായ രാഷ്ട്രീയ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്ത അക്കൌണ്ടുകളാണ് ഡിലീറ്റ് ചെയ്തത്.
സെന്‍സേഷണല്‍ വാര്‍ത്തകള്‍, അശ്ലീലം, രാഷ്ട്രീയ പ്രാധാന്യമുള്ള വാര്‍ത്തകള്‍ മുതലായവ പോസ്റ്റ് ചെയ്യുന്ന 9800 അക്കൌണ്ടുകളാണ് ചൈനീസ് സൈബര്‍ സുരക്ഷാ അധികൃതര്‍ നീക്കം ചെയ്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സൈബര്‍ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ് ശക്തമാക്കിയിരിക്കുകയാണ് ചൈന. ഇതിന്റെ ഭാഗമായി അംഗീകരിക്കാനാകാത്ത ഉള്ളടക്കത്തിനെതിരെ ഉടന്‍ തന്നെ നടപടിയെടുക്കുന്നു.
ഒക്ടോബര്‍ 20ന് ആരംഭിച്ച കാമ്പയിനിന്റെ ഭാഗമാണ് നടപടിയെന്ന് ചൈനീസ് സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കി.
രാഷ്ട്രീയമായി തെറ്റായ വാര്‍ത്തകള്‍ നല്‍കുക, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തെ വളച്ചൊടിക്കുക, രാജ്യത്തെയും ദേശീയ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുക എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് നീക്കം ചെയ്യുന്നതെന്നും സി.എ.സി അറിയിച്ചു.
സോഷ്യല്‍ മീഡിയ ഭീമന്‍മാരായ വിചാറ്റ്, വൈബോ എന്നിവര്‍ക്ക് സി.എ.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അശ്ലീലത്തിന്റെ പേരിലാണ് പലര്‍ക്കെതിരെയും നടപടി എടുക്കുന്നതെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോപിക്കുന്നു.