International Old
ഫ്രഞ്ച് സന്ദര്‍ശനത്തിന് പിറകെ ഇമ്മാനുവല്‍ മാക്രോണിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ട്രംപ്
International Old

ഫ്രഞ്ച് സന്ദര്‍ശനത്തിന് പിറകെ ഇമ്മാനുവല്‍ മാക്രോണിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ട്രംപ്

Web Desk
|
14 Nov 2018 2:36 AM GMT

രണ്ട് ദിവസത്തെ പാരിസ് സന്ദര്‍ശനം കഴിഞ്ഞ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയ ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരായി ഒരേ ദിവസം തുടരെ അഞ്ച് തവണയാണ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

ഡോണള്‍ഡ് ട്രംപിന്റെ ഫ്രഞ്ച് സന്ദര്‍ശനത്തിന് പിന്നാലെ ഇരു രാഷ്ട്ര തലവന്മാരും തമ്മില്‍ ഭിന്നത വെളിപ്പെടുന്നു. ഇമ്മാനുവല്‍ മാക്രോണിനെതിരെ ട്വിറ്ററിലൂടെ വലിയ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. രണ്ട് ദിവസത്തെ പാരിസ് സന്ദര്‍ശനം കഴിഞ്ഞ് വാഷിംഗ്ടണില്‍ തിരിച്ചെത്തിയ ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരായി ഒരേ ദിവസം തുടരെ അഞ്ച് തവണയാണ് ട്രംപ് ട്വിറ്ററില്‍ പോസ്റ്റിട്ടത്.

70 രാഷ്ട്ര നേതാക്കള്‍ പങ്കെടുത്ത ഒന്നാം ലോക മഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തില്‍ ട്രംപിനൊപ്പം മാക്രോണും പങ്കാളിയായെങ്കിലും അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം ട്രംപ് നടത്തിയ പരാമര്‍ശങ്ങളോട് ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേശകര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. അമേരിക്ക രാഷ്ട്രീയ വിഷയങ്ങളില്‍ ഇരട്ട നയം സ്വീകരിക്കുകയാണെന്നാണ് ഫ്രാന്‍സിന്റെ നിലപാട്.

യൂറോപ്യന്‍ പ്രതിരോധ സംവിധാനത്തിനും വേറിട്ട സമീപനങ്ങള്‍ക്കുമിടയില്‍ ഫ്രാന്‍സിന് മറ്റ് വഴികളില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ് സംബന്ധിച്ച ചോദ്യത്തോട് മക്രോണിന്റെ ഉപദേശകരുടെ മറുപടി.

Similar Posts