വിമാനം റദ്ദാക്കി; രോഷാകുലനായ യാത്രക്കാരന്‍ വിമാനത്താവളത്തിനുള്ളില്‍ ചെയ്തത്
|സാങ്കേതിക തകരാറും, മോശം കാലാവസ്ഥയുമാണ് വിമാനം റദ്ദാക്കാൻ കാരണമായി അതികൃധർ പറയുന്നത്.
എയർപോർട്ടുകളിൽ വിമാനം വെെകിയെത്തുന്നതും റദ്ദാക്കുന്നതുമൊന്നും അസാധാരണ സംഭവമല്ല. യാത്ര പോകാനുള്ള ഫ്ലെെറ്റ് ക്യാൻസൽ ചെയ്താൽ വിമാനത്താവളം പ്രതിഷേധ ഭൂമിയാവുന്നതും പതിവുള്ളതാണ്. വിധിയെ പഴിക്കുകയോ, ഡ്യൂട്ടിയുള്ള എയർപ്പോർട്ട് ജീവനക്കാരോട് തട്ടിക്കയറിയിട്ടോ രോഷം തീർക്കുന്നവരാണ് പലരും. എന്നാൽ പാകിസ്ഥാനിലെ ഒരു യാത്രികൻ തന്റെ രോഷം തീർത്തത് വത്യസ്തമായൊരു വഴിയിലൂടെയാണ്.
പാകിസ്ഥാനിലെ ഇസ്‍ലാമാബാദ് എയർപോർട്ടിലാണ് സംഭവം. ഇസ്‍ലാമാബാദിൽ നിന്നും പാകിസ്ഥാനിലെ ഗിൽഗിത്തിലേക്ക് പോകാനായി രാവിലെ ഏഴു മണിക്ക് എയർപ്പോർട്ടിലെത്തിയ പാക് യാത്രക്കാര്‍ക്ക് ഫ്ലെെറ്റ് ക്യാൻസൽ ചെയ്തുവെന്ന വിവരമാണ് ലഭിച്ചത്. വിമാനത്തിൽ പോകേണ്ടിയിരുന്ന രോഷാകുലരായ യാത്രികരെല്ലാം വിമാനത്താവളത്തിൽ പ്രതിഷേധിക്കാൻ ആരംഭിച്ചു. ഇതിൽ ഒരു യാത്രികൻ പ്രതിഷേധമറിയിച്ചത് സ്വന്തം ലഗേജ് വിമാനത്താവളത്തിനുള്ളിൽ തീയിട്ട് കത്തിച്ചു കൊണ്ടാണ്.
കൂടെയുണ്ടായിരുന്ന യാത്രികരും ഇതിന് പിന്തുണയുമായി എത്തി. ലഗേജ് കത്തിക്കുന്നതിന്റെ വീഡിയോ റേക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അഗ്നിശമന പ്രവർത്തകർ വന്ന് പീന്നീട് തീ അണക്കുകയായിരുന്നു. സാങ്കേതിക തകരാറും, മോശം കാലാവസ്ഥയുമാണ് വിമാനം റദ്ദാക്കാൻ കാരണമായി അതികൃധർ പറയുന്നത്. എന്തായാലും ‘തീയിടൽ പ്രതിഷേധം’ ലക്ഷ്യം കണ്ടു. യാത്രക്കാരെയെല്ലാം ഹോട്ടലിലേക്ക് മാറ്റുകയും, അടുത്ത ദിവസം തന്നെ പ്രത്യേക വിമാനം തയ്യാറാക്കി നൽകുമെന്ന ഉറപ്പ് അതികൃധരില്‍ നിന്ന് ലഭിക്കുകയും ചെയ്തു.