International Old
ബ്രെക്സിറ്റ് നടപ്പായാല്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് തെരേസ മേ 
International Old

ബ്രെക്സിറ്റ് നടപ്പായാല്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് തെരേസ മേ 

Web Desk
|
20 Nov 2018 4:20 AM GMT

യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകാനുള്ള കരാറിന്റെ കരടില്‍ മാറ്റം വേണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അത് സാധ്യമല്ലെന്ന ഉറച്ച നിലപാടിലാണ് മേ.

ബ്രെക്സിറ്റ് നടപ്പായാല്‍ കുടിയേറ്റം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകാനുള്ള കരാറിന്റെ കരടില്‍ മാറ്റം വേണമെന്ന ആവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. അത് സാധ്യമല്ലെന്ന ഉറച്ച നിലപാടിലാണ് മേ. യൂറോപ്യന്‍ യൂണിയന്‍ വിട്ട് പോകുന്നതിന്റെ ഭാഗമായി തെരേസ മേ തയ്യാറക്കിയ കരാറിന്റെ കരടിനെതിരെ നിരവധി എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്.

ബ്രിട്ടണിനെ കുടിയേറ്റത്തിന് പൂര്‍ണ നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചാണ് കരട് കരാര്‍ ആരംഭിക്കുന്നത്. പൂര്‍ണമായും കഴിവിന്റെയും പരിചയസമ്പന്നതയുടേയും അടിസ്ഥാനത്തിലായിരിക്കും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം അനുവദിക്കുകയുള്ളൂ. ലണ്ടനില്‍ നടന്ന ബിസിനസ് പ്രമുഖരുടെ യോഗത്തിലാണ് തെരേസ മേ നിലപട് വ്യക്തമാക്കിയത്.

കഴിഞ്ഞ ആഴ്ചയാണ് കരട് കരാറായത്. ഇതേതുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉണ്ടയത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. കൂടാതെ കരട് കരാറിലെ വിയോജിപ്പ് മൂലം തെരേസ മേ സര്‍ക്കാരിലെ മന്ത്രി തന്നെ രാജിവെച്ച് പുറത്ത് പോയി. കരാറില്‍ മാറ്റം വേണമെന്ന് തീവ്ര ബ്രെക്സിറ്റ് വാദികളും മന്ത്രിസഭയിലെ അംഗങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിലും കരാറിന്റെ കരട് പൂര്‍ണമായും അംഗീകരിക്കപ്പെട്ടതാണെന്നും അവസാന മിനിറ്റില്‍ മാറ്റം വരുത്താനാകില്ലെന്നുമുള്ള ഉറച്ച നിലപാടിലാണ് തെരേസ മേ.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പൂര്‍ണമായും മാറുന്നതിന് കുറച്ച് കൂടി സമയം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി മിഖായേല്‍ ബാര്‍നിയര്‍ പറഞ്ഞു. 27 അംഗരാജ്യങ്ങളും കരട് കരാറിനെ അംഗീകരിച്ചെന്നും സതുലിതമാണ് കരാറെന്നും ബാര്‍നിയര്‍ അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts