International Old
ദക്ഷിണ കൊറിയയുടെ കിം യാങ് ഇന്റര്‍പോളിന്റെ പുതിയ മേധാവി
International Old

ദക്ഷിണ കൊറിയയുടെ കിം യാങ് ഇന്റര്‍പോളിന്റെ പുതിയ മേധാവി

Web Desk
|
21 Nov 2018 2:31 PM GMT

നിലവിലെ പ്രസിഡന്റായിരുന്ന മെങ് ഹോങ്വായിയെ സ്വദേശമായ ചെെനയിൽ വെച്ച് കാണാതായതിനെ തുടർന്നാണ് പുതിയ തലവനെ നിയോഗിച്ചിരിക്കുന്നത്.

ഇന്റർപോളിന്റെ പുതിയ തലവനായി ദക്ഷിണ കൊറിയയുടെ കിം ജോങ് യാങ് നിയമിതനായി. അമേരിക്ക ഉൾപ്പടെയുള്ള പടിഞ്ഞാറൻ രാഷ്ട്രങ്ങൾക്ക് അനഭിമതനായിരുന്ന റഷ്യയുടെ അലക്സാണ്ടർ പ്രോകോചുകിനെ പരാജയപ്പെടുത്തിയാണ് കിം ലോക പൊലീസ് മേധാവിയായി തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ പ്രസിഡന്റായിരുന്ന മെങ് ഹോങ്വായിയെ സ്വദേശമായ ചെെനയിൽ വെച്ച് കാണാതായതിനെ തുടർന്നാണ് പുതിയ തലവനെ നിയോഗിച്ചിരിക്കുന്നത്. അംഗ രാജ്യങ്ങൾ ദുബെെയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മെങ് ഹോങ്വായുടെ കാലാവധി തീരുന്ന 2020 വരെ കിം യാങ് അധികാരത്തിൽ തുടരും.

നേരത്തെ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മെെക്ക് പോംപിയോ കിം യാങ്ങിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്റർപോളിന്റെ നിയമ വിധികളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിയെ പ്രസിഡ‍ന്റായി തെരഞ്ഞെടുക്കാൻ എല്ലാ അംഗ രാജ്യങ്ങളും ഒരുമിക്കണമെന്നും, കിം യാങ് ഇന്റർപോൾ മേധാവിയാകാൻ അനുയോജ്യനാണെന്നും പോംപിയോ ആവശ്യപ്പെടുകയുണ്ടായി.

ഇന്റർപോളിന്റെ പൊതുസഭയെ നിയന്ത്രിക്കുകയാണ് പ്രസിഡന്റിന്റെ പ്രധാന ഉത്തരവാദിത്തം. സംഘടനയുടെ ദെെനംദിന ഉത്തരവാദിത്തങ്ങൾ സെക്രട്ടറി ജനറലിനാണ്. ജുർഗൻ സ്റ്റോക് ആണ് നിലവിലെ ഇന്റർപോൾ സെക്രട്ടറി ജനറൽ.

Similar Posts