International Old
ഇന്റര്‍പോളിന് പുതിയ മേധാവി  
International Old

ഇന്റര്‍പോളിന് പുതിയ മേധാവി  

Web Desk
|
22 Nov 2018 3:03 AM GMT

ദക്ഷിണ കൊറിയയുടെ കിം ജോങ് യാങ് പുതിയ അധ്യക്ഷനാകും

പുതിയ ഇന്റര്‍പോള്‍ മേധാവിയായി ദക്ഷിണ കൊറിയയുടെ കിം ജോങ് യാങിനെ തെരഞ്ഞെടുത്തു. റഷ്യന്‍ പ്രതിനിധിക്കെതിരെയാണ് കിമ്മിന്‍റെ വിജയം. രണ്ട് വര്‍ഷത്തേക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

ഇന്‍റര്‍പോള്‍ അംഗങ്ങളായ 194 രാജ്യങ്ങളുടെ പ്രതിനിധികള്‍ ദുബൈയില്‍ വാര്‍ഷിക കോണ്‍ഗ്രസില്‍ ഒത്തു ചേര്‍ന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. 2016 മുതല്‍ ലോക പോലീസ് മേധാവിയായി ചൈനയുടെ മെങ് ഹോങ്വേയ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്.

ഇന്‍റര്‍പോളിന്‍റെ ആക്ടിംഗ് പ്രസിഡന്‍റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇപ്പോള്‍ പ്രസിഡന്റെ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട കിം ജോങ് യാങ്.

റഷ്യന്‍ പോലീസ് മേജര്‍ ജനറലും ഇന്‍റര്‍പോള്‍ വൈസ് പ്രസിഡന്‍റുമാരിലൊരാളുമായ അലെക്സാണ്ടര്‍ പ്രോകോച്ചകിനെയാണ് കിം പരാജയപ്പെടുത്തിയത്.

പ്രോകോച്ചകിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ യു.എസ് സെനറ്റര്‍മാര്‍ നടത്തിയ പ്രസ്താവനക്കെതിരെ റഷ്യ രംഗത്തെത്തിയിരുന്നു. ഇന്‍റര്‍പോള്‍ തെരഞ്ഞെടുപ്പില്‍ അമേരിക്ക അനാവശ്യ ഇടപെടല്‍ നടത്തുകയാണെന്നും അന്തിമ വിധിക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു റഷ്യന്‍ നിലപാട്. എന്നാല്‍ അവസാന വിധിയില്‍ പ്രോകോച്ചക്കിനും റഷ്യക്കും പരാജയം നേരിടേണ്ടി വന്നു.

Related Tags :
Similar Posts