International Old
ഖശോഗി വധം; സൗദിയെ സംരക്ഷിക്കുന്ന പ്രസിഡ‍ന്റിന്റെ നിലപാടിനെ തള്ളി യുഎസ് സെനറ്റര്‍മാര്‍
International Old

ഖശോഗി വധം; സൗദിയെ സംരക്ഷിക്കുന്ന പ്രസിഡ‍ന്റിന്റെ നിലപാടിനെ തള്ളി യുഎസ് സെനറ്റര്‍മാര്‍

Web Desk
|
22 Nov 2018 2:58 AM GMT

സൗദി രാജകുമാരന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണം

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയെ സംരക്ഷിച്ച് കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിലപാടിനെ എതിര്‍ത്ത് യു.എസ് സെനറ്റര്‍മാര്‍. സൗദി രാജകുമാരന് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് സെനറ്റര്‍മാര്‍ ആരോപിച്ചു. സൗദിക്കെതിരെ ഉപരോധം വേണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.

ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി അറേബ്യയോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൃദു സമീപനം സ്വീകരിക്കുകയാണെന്നാണ് അമേരിക്കന്‍ സെനറ്റര്‍മാരുടെ ആരോപണം. ഡെമോക്രറ്റുകള്‍ക്ക് പുറമെ ട്രംപിന്റെ റിപബ്ലിക്കന്‍ സെനറ്റുമാരും ട്രംപിന്റെ നിലപാടിനെതിരെ രംഗത്തുവന്നു. സൗദിക്കെതിരെ ഉപരോധം കൊണ്ടു വരണമെന്നും സൗദി രാജകുടുംബാംഗങ്ങള്‍ക്കെതിരെ യാത്രാവിലക്കുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നു. ട്രംപ് സൗദിക്കാണ് ആദ്യ പരിഗണന നല്‍കുന്നതെന്നും ട്രംപിന്റെ ഈ മൃദു സമീപനം റഷ്യക്കും ചൈനക്കുമാണ് നേട്ടമുണ്ടാക്കുന്നതെന്നും സെനറ്റുമാര്‍ ആരോപിച്ചു. ഭരണ പ്രതിപക്ഷ എതിര്‍പ്പുകള്‍ നിലനില്‍ക്കെയാണ് ട്രംപ് സൗദിയോടുള്ള നിലപാട് പരസ്യമാക്കിയത്.. സൗദിയുമായുള്ള സൈനിക കരാര്‍ റദ്ദാക്കില്ലെന്നും സൗദി അമേരിക്കയുടെ ഉറച്ച പങ്കാളിയായി തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Similar Posts