![മഞ്ഞുരുകുന്നു; കൊറിയന്‍ അതിര്‍ത്തിയെ ബന്ധിപ്പിച്ചുള്ള പാതക്ക് അംഗീകാരം മഞ്ഞുരുകുന്നു; കൊറിയന്‍ അതിര്‍ത്തിയെ ബന്ധിപ്പിച്ചുള്ള പാതക്ക് അംഗീകാരം](https://www.mediaoneonline.com/h-upload/old_images/1133178-korea.webp)
മഞ്ഞുരുകുന്നു; കൊറിയന്‍ അതിര്‍ത്തിയെ ബന്ധിപ്പിച്ചുള്ള പാതക്ക് അംഗീകാരം
![](/images/authorplaceholder.jpg)
പതിനാലു വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഇരു കൊറിയകളുടെയും അതിർത്തി പ്രദേശത്തെ ഈ പാത തുറക്കുന്നത്.
ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുക്കത്തിന്റെ ഭാഗമായി ഉത്തര-ദക്ഷിണ കൊറിയൻ അതിർത്തിയിൽ പുതിയ പാത തുറക്കാൻ തീരുമാനമായി. കൊറിയൻ അതിർത്തിയിലെ സെെനികരഹിത മേഖലയായ ‘ചോർവോനി’ലാണ് പാതയുടെ നിർമാണം ആരംഭിക്കുന്നത്. പതിനാലു വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഇരു കൊറിയകളുടെയും അതിർത്തി പ്രദേശത്തെ ഈ പാത തുറക്കുന്നത്. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
![](https://www.mediaonetv.in/mediaone/2018-11/3a28eb48-e84b-4602-81c8-cde037c76a81/kore.jpg)
കൊറിയൻ സംഘർഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സെപ്തംബറിൽ ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്‍യാങിൽ ചേർന്ന ഉന്നതതല കൂടിക്കാഴ്ച്ചയുടെ ഭാഗമായാണ് പുതിയ പദ്ധതി. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും, ദക്ഷിണ കൊറിയയുടെ മൂൺ ജെയ് ഇന്നും ഭാഗമായിരുന്ന കൂടിക്കാഴ്ചയിൽ, കൊറിയൻ അതിർത്തിയിലെ ബങ്കറുകളും, ആയുധശേഖരങ്ങളും എടുത്തു മാറ്റാന്‍ തീരുമാനമായിരുന്നു.
![](https://www.mediaonetv.in/mediaone/2018-11/13e5075e-95df-4fb0-9c07-6ce7a14d62bc/kkore.jpeg)
ആണവ ശേഖരം കെെവശം വെക്കുന്നതും, മിസെെൽ പരീക്ഷണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നേതൃത്ത്വത്തിൽ ആഗോള ബഹിഷ്കരണം നേരിട്ട് വരികയാണ് ഉത്തര കൊറിയ. ഇതേതുടര്‍ന്ന്, കിം ജോങ് ഉന്നിന്റ ഭരണകാലത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യറാവുകയായിരുന്നു കൊറിയ. ഇതിന്റെ തുടർച്ച തന്നെയാണ്, ദീർഘ കാലമായി വെെര്യം നിലനിൽക്കുന്ന ദക്ഷിണ കൊറിയുമായി ഉണ്ടായിട്ടുള്ള പുതിയ അനുരഞ്ജന നീക്കം.