International Old
ചീര വിഭാഗത്തിലെ റൊമൈന്‍ ലെറ്റ്യൂസ് കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം
International Old

ചീര വിഭാഗത്തിലെ റൊമൈന്‍ ലെറ്റ്യൂസ് കഴിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം

Web Desk
|
22 Nov 2018 3:34 AM GMT

ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം

ചീര വിഭാഗത്തില്‍പെട്ട റൊമൈന്‍ ലെറ്റ്യൂസ് കഴിക്കരുതെന്ന് അമേരിക്കയിലേയും കാനഡയിലേയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം.

ഇരുരാജ്യങ്ങളിലുമായി അന്‍പതോളം പേരിലാണ് ഇ കോളി ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതില്‍ പതിമൂന്ന് പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഈ സാഹചര്യത്തിലാണ് റൊമൈന്‍ വിഭാഗത്തില്‍ പെട്ട ലെറ്റ്യൂസ് യാതൊരു കാരണവശാലും കഴിക്കരുതെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വീടുകളില്‍ ലെറ്റ്യൂസ് സൂക്ഷിച്ചിട്ടുള്ളവര്‍ ഒരു കാരണവശാലും അത് കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനോടകം ലെറ്റ്യൂസ് കഴിച്ച ആര്‍ക്കും രോഗം ബാധിച്ചിട്ടില്ലെങ്കില്‍ കൂടി നിലവില്‍ സൂക്ഷിച്ചിട്ടുള്ളവ കളയണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അമേരിക്കയില്‍ ഒക്ടോബര്‍ എട്ട് മുതല്‍ 31 വരെയുളള കാലയളവില്‍ 11 സ്റ്റേറ്റുകളിലായി 32 പേരിലാണ് ഉപദ്രവകാരികളായ ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടുത്ത പനി, ശക്തമായ വയറുവേദന, ഛര്‍ദി വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേദമായേക്കും. പക്ഷെ ചിലപ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അങ്ങനെയെങ്കില്‍ ആജീവനാന്തം അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. ഈവര്‍ഷമാദ്യം ഇ കോളി ബാക്ടീരിയ മൂലം അഞ്ച് പേര്‍ മരിക്കുകയും 200 ഓളം പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ തുടര്‍ച്ചയല്ല ഇപ്പോഴത്തേതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

Similar Posts