അതിര്‍ത്തികള്‍ക്കിടയിലെ കുടിയേറ്റ ജീവിതങ്ങള്‍
|അമേരിക്കയിലെത്തിയാല്‍ ഭാവി സുരക്ഷിതമായിരിക്കുമെന്ന് അവര്‍ വ്യാമോഹിച്ചു. എന്നാല്‍ അവരുടെ യാത്ര തുടങ്ങിയപ്പോള്‍ തന്നെ തടയാന്‍ അതിര്‍ത്തിയില്‍ സര്‍വ്വ സജ്ജമായിരുന്നു ഡൊണള്‍ഡ് ട്രംപിന്റെ സൈന്യം
അമേരിക്ക പ്രവേശനം വിലക്കിയതോടെ കുടിയേറ്റക്കാര്‍ ഇപ്പോള്‍ കഴിയുന്നത് മെക്സിക്കന്‍ അതിര്‍ത്തി ഗ്രാമമായ ടിയുവാനയിലാണ്. ദിനേന എത്തികൊണ്ടിരിക്കുന്ന കുടിയേറ്റ കാരവാനിലെ ആളുകളെ ഉള്‍ക്കൊള്ളാന്‍ ഇവിടുത്തെ അഭയകേന്ദ്രങ്ങള്ക്കാകുന്നില്ല.
സ്വന്തം രാജ്യത്തെ പട്ടിണിയും അക്രമവും നിയമനടപടികളും കൂടിയപ്പോഴാണ് ഈ ജനത നല്ലൊരു നാളെ സ്വപ്നം കണ്ട് യാത്ര തുടങ്ങിയത്. ഹോണ്ടുറാസ്, ഗ്വാട്ടിമാല, എല്‍-സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും. അമേരിക്കന്‍ മണ്ണില്‍ കാല്കുത്തിയാല് ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഇവര്‍ വ്യാമോഹിച്ചു. എന്നാല്‍ അവരുടെ യാത്ര തുടങ്ങിയപ്പോള്‍ തന്നെ തടയാന്‍ അതിര്‍ത്തിയില്‍ സര്‍വ്വ സജ്ജമായിരുന്നു ഡൊണള്‍ഡ് ട്രംപിന്റെ സൈന്യം. മെക്സിക്കന്‍ അതിര്‍ത്തി നഗരമായ ടിയുവാനിലാണ് ഓരോ കുടിയേറ്റക്കാരനും തങ്ങുന്നത്. ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാതെ കഷ്ടപ്പെടുകയാണ് കുഞ്ഞുങ്ങളടക്കമുള്ള കാരവാന് കുടിയേറ്റക്കാര്‍.
മെക്സിക്കോയിലും ടിയുവാനയിലുമായി ആറായിരത്തോളം കുടിയേറ്റക്കാരാണ് എത്തിയിരിക്കുന്നത്. ഇവരെ ഉള്‍ക്കൊള്ളാനാകാതെ പ്രയാസപ്പെടുകയാണ് ഈ ഷെല്‍ട്ടര്‍. ഇനിയും കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തുന്നതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് അധികൃതര്‍.