വ്യാപാര തര്‍ക്കം; നിലപാട് മയപ്പെടുത്തി ചൈന
|ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെ ചൈനയുടെ തന്ത്ര പ്രധാന വ്യാപാര മേഖലകളിലേക്ക് അമേരിക്ക ഉപരോധം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ചൈന നിലപാടുകള്‍ മയപ്പെടുത്തിയത്.
അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി ചൈന. വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ അമേരിക്ക തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചൈനിസ് വക്താവ് ഗാവോ ഫെങ് പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉള്‍പ്പെടെ ചൈനയുടെ തന്ത്ര പ്രധാന വ്യാപാര മേഖലകളിലേക്ക് അമേരിക്ക ഉപരോധം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രസ്താവനയുമായി ചൈന രംഗത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ നിയമപരമായ അവകാശങ്ങല്‍ സംരക്ഷിച്ചുകൊണ്ട് അമേരിക്കയെടുക്കുന്ന എല്ലാ തീരുമാനങ്ങളെയും സ്വാഗതം ചെയ്യുമെന്നും ഫെങ് ബെയ്ജിങ്ങില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യ സുരക്ഷ ഞങ്ങള്‍ എപ്പോഴും മുറുകെ പിടിക്കുന്ന കാര്യമാണ്. അനാവശ്യമായ ഉപരോധങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ സാരമായി ബാധിക്കും. അമേരിക്ക ഇതുമായി ബന്ധപ്പെട്ട് നല്ല തീരുമാനങ്ങള്‍ എടുക്കുമെന്നാണ് പ്രതീക്ഷ. തീരുമാനം നല്ല സാധനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കും സഹായകമാകും.
ये à¤à¥€ पà¥�ें- വ്യാപാര യുദ്ധത്തില്‍ അമേരിക്കക്കെതിരെ വീണ്ടും ചൈന
രാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷ വ്യാപാര ബന്ധങ്ങള്‍ക്ക് തടസ്സമാകില്ലെന്നും ഫോങ് പറയുന്നു. പരസ്പരം ഏര്‍പ്പെടുത്തുന്ന ഉപരോധം നല്ല വസ്തുക്കളുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിക്കും. ഇത്തരത്തില്‍ അമേരിക്ക ഇപ്പോള്‍ വച്ചു പുലര്‍ത്തുന്ന ഉപരോധങ്ങള്‍ എടുത്തുമാറ്റുമെന്നാണ് പ്രതീക്ഷയെന്നും ഫോങ്ങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ ഇരു രാജ്യങ്ങളും വ്യാപാര നയങ്ങള്‍ പരസ്പര സമ്മതത്തോടെ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിന് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികളുടെ സമ്മതവും വേണം.
വ്യാപാര ബന്ധങ്ങളുടെ കാര്യത്തില്‍ ഇരുരാജ്യതലവന്മാരും വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നും ഫെങ് പ്രതീക്ഷ പ്രകടിപ്പിച്ചു. സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കടുത്ത ഉപരോധങ്ങളാണ് അമേരിക്ക ചൈനക്കുമേല്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്.