International Old
നിരീക്ഷണത്തിന്റെ ഭാഗമായി മില്യണ്‍ കണക്കിന് പൗരന്മാരുടെ വിമാന ടിക്കറ്റുകള്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തി ചൈന
International Old

നിരീക്ഷണത്തിന്റെ ഭാഗമായി മില്യണ്‍ കണക്കിന് പൗരന്മാരുടെ വിമാന ടിക്കറ്റുകള്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തി ചൈന

Web Desk
|
28 Nov 2018 2:23 PM GMT

11.14 ദശലക്ഷം പൗരന്മാരുടെ വിമാന ടിക്കറ്റും 4.25ദശലക്ഷ പൗരന്മാരുടെ അതിവേഗ തീവണ്ടി ടിക്കറ്റുകളും ഭരണകൂടം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍

പൗരന്‍മാരെ കഠിനമായി നിരീക്ഷിക്കുന്ന സംവിധാനത്തിന്റെ ഭാഗമായി 11.14 ദശലക്ഷം പൗരന്മാരുടെ വിമാന ടിക്കറ്റും 4.25ദശലക്ഷ പൗരന്മാരുടെ അതിവേഗ തീവണ്ടി ടിക്കറ്റുകളും കരിമ്പട്ടികയിലുള്‍പ്പെടുത്തി ചൈന. 2020 ഒാടെ നടപ്പാക്കാൻ പോകുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ കടുത്ത തീരുമാനങ്ങള്‍ ചൈന അവതരിപ്പിച്ചിരിക്കുന്നത്.

ഭരണകൂടം പൗരന്മാരെയും സംഘടനകളെയുമെല്ലാം അളക്കുകയും, മോശപ്പെട്ടവരാണെന്ന് തോന്നുന്നവരെ കരിമ്പട്ടികയിൽപെടുത്തി ശിക്ഷിക്കുന്ന പദ്ധതിയാണ് ചൈന ഭരണകൂടം ഇതിലൂടെ മുന്നോട്ടു വെച്ചിട്ടുള്ളത്.

സാമൂഹികമായി വിശ്വസിക്കാനാവാത്തവരുടെ പട്ടിക ഉണ്ടാക്കുകയും അത് ജനങ്ങൾക്കു മുന്നിൽ തുറന്നുകാണിക്കുകയുമാണ് പദ്ധതിയുടെ രൂപം. എല്ലായിടത്തും അതിരുകളായിരിക്കും. സംഞ്ചാരത്തെ പൂർണമായും നിയന്ത്രിക്കും. ആരെങ്കിലും നിയമത്തെ ഏതെങ്കിലും രീതിയിൽ ലംഘിച്ചാൽ‌ അവന്റെ വിശ്വാസം നഷ്ടപ്പെടുകയും വലിയ ശിക്ഷക്കു വിധേയനാവുകയും ചെയ്യും.

ചില സ്ഥലങ്ങളിൽ ഈ പദ്ധതി പരീക്ഷിച്ചുനോക്കിയതിന്റെ ഭാഗമായി ദശലക്ഷകണക്കിന് പൗരന്മാരുടെ വിമാന, തീവണ്ടി ടിക്കറ്റുകൾ ചൈനീസ് ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. 11.14 ദശലക്ഷ പൗരന്മാരുടെ വിമാന ടിക്കറ്റും 4.25ദശലക്ഷ പൗരന്മാരുടെ അതിവേഗ തീവണ്ടി ടിക്കറ്റുകളും റദ്ദാക്കിയെന്ന് ഭരണകൂട പത്രമായ ഗ്ലോബൽ ടൈംസാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്ന് ദശലക്ഷം ജനങ്ങളുടെ ബിസിനസ്സ് ക്ലാസ് ടിക്കറ്റുകള്‍ നിരോധിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകളുണ്ട്.

ചൈനീസ് ഭരണകൂടം ഉയിഗൂർ മുസ്ലിങ്ങളെ വംശഹത്യ നടത്തികൊണ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ഭീകര നിരീക്ഷണവുമായി ഭരണകൂടം മുന്നോട്ടുവരുന്നത് എന്നത് വലിയ ആശങ്കയുളവാക്കുന്നതാണ്.

Similar Posts