പാര്‍ലമെന്റ് ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ തെരേസ മേയ് സര്‍ക്കാര്‍ വിജയിക്കുമെന്ന് പരിസ്ഥിതി മന്ത്രി
|ഡിസംബര്‍11, തെരേസ മേയ് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായക ദിനമാണ്. യൂറോപ്യന്‍ യൂണിയന് അംഗീകരിച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിടുകയാണ്.
ബ്രിട്ടണ് പാര്‍ലമെന്റില്‍ നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ തെരേസ മേയ് സര്‍ക്കാര്‍ വിജയിക്കുമെന്ന് പരിസ്ഥിതി മന്ത്രി മൈക്കിള്‍ ഗോവ്. വീണ്ടും ജനഹിത പരിശോധന നടത്തുകയെന്നത് പ്രയാസമാണെന്നും ഗോവ്സ് ബി.ബി.സിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഡിസംബര്‍11, തെരേസ മേയ് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായക ദിനമാണ്. യൂറോപ്യന്‍ യൂണിയന് അംഗീകരിച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് വിടുകയാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ തെരേസ മേയെ പിന്തുണക്കുമോ അതോ കൈവിടുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇതിനിടെയാണ് പാര്‍ലെമെന്റ് ബ്രെക്സിറ്റ് കരാറിനെ പിന്തുണക്കുമെന്ന അഭിപ്രായം പങ്കുവെച്ച് മേയ് സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രി മൈക്കിള്‍ ഗോവ് രംഗത്തെത്തിയിരിക്കുന്നത്.
നിലവിലെ ബ്രെക്സിറ്റ് കരാറിനെ പാര്‍ലമെന്റ് പിന്തുണക്കാതിരുന്നാല്‍ വീണ്ടും ജനഹിത പരിശോധനയെന്ന വെല്ലുവിളിയും സര്‍ക്കാരിന് മുന്നിലുണ്ട്. 2019 മാര്‍ച്ച് 29നാണ് ബ്രിട്ടണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേര്‍പെടുന്നത്.