ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ ഇസ്രായേല്‍ മുന്‍ മന്ത്രിക്ക് തടവ് ശിക്ഷ
|നൈജീരിയയിലായിരുന്നപ്പോൾ ഇറാനിയന്‍ ഇന്റലിജന്‍സിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് കേസ്
ഇറാന് വേണ്ടി ചാരപ്പണി നടത്തിയെന്ന കേസില്‍ ഇസ്രായേല്‍ മുന്‍ മന്ത്രി ഗോനെന്‍ സെഗെവിന് 11 വർഷം തടവ് ശിക്ഷ. നൈജീരിയയിലാ യിരുന്നപ്പോൾ ഇറാനിയന്‍ ഇന്റലിജന്‍സിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് കേസ്. ഇസ്രായേല്‍ നിയമമന്ത്രാലയമാണ് സെഗെവിന് തടവ് ശിക്ഷ വിധിച്ചത്. നിയമ വിരുദ്ധമായി ഇറാന് വേണ്ടി ഇന്റലിജൻസിന് വിവരം ചോർത്തി നല്‍കി എന്ന രാജ്യദ്രോഹ കുറ്റമാണ് സെഗാവിനുമേല്‍ ചുമത്തപ്പെട്ടത്. ജൂലൈയിലാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
2012ല്‍ നൈജീരിയയില്‍ താമസിക്കുന്ന സമയത്ത് ഇറാനുമായി സെഗെവ് നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ ഇറാനില്‍ രണ്ട് തവണ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
1995 യിതാക് റാബിന്‍റെ ഭരണ കാലത്ത് ഇസ്രായേല്‍ വൈദ്യുത മന്ത്രാലയത്തിന്‍റെയും നിയമമന്ത്രാലയത്തിന്‍റെയും ചുമതല വഹിച്ച മന്ത്രിയാണ് ഗോനെന്‍ സെഗെവ്. നിയമമന്ത്രാലയത്തിന്‍റെ വിധിക്കെതിരെ സെഗവ് ഹരജി നല്‍കി. ഫെബ്രുവരി 10 ന് ഹരജി കോടതി പരിഗണിക്കും. എന്നാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സെഗാന് ശിക്ഷയില‍്‍ നിന്നും മോചനം ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍.