ചൈനീസ് ഭീഷണി പ്രതിരോധിക്കാൻ സൈനിക പരിശീലന പദ്ധതിയുമായി തായ്‍വാൻ
|തായ്‍വാന്‍ ഒരിക്കലും ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു.
ചൈനീസ് ഭീഷണി പ്രതിരോധിക്കാൻ സൈനിക പരിശീലന പദ്ധതിയുമായി തായ്‍വാൻ. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പരിധിയിലാക്കാനുള്ള ചൈനീസ് നീക്കങ്ങളെ തടയുമെന്നും തായ്‌വാന്‍ വ്യക്തമാക്കി.
സൈനീക മേധാവി യേ കൂ ഹോയുടെ നേതൃത്വത്തിലാണ് പരിശീലന പദ്ധതി നടപ്പാക്കുക. സൈനികർക്ക് നിരന്തരം പരിശീലനം നല്‍കുന്നുണ്ടെങ്കിലും ചൈനയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇപ്പോഴത്തെ സൈനിക ബലം മതിയാകില്ലെന്നാണ് തായ്‍വാന്‍ പ്രസിഡന്റിന്‍റെ വിലയിരുത്തല്‍. അതിനാല്‍ പ്രത്യേക ആയുധങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്താനാണ് തീരുമാനം. 1949ലെ യുദ്ധത്തിന് ശേഷമാണ് തായ്‍വാന്‍ ചൈനയില്‍ നിന്നും സ്വതന്ത്രമായത്. എന്നാല്‍ തായ്‍വാന്‍ തങ്ങളുടെ ഭാഗമാണെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് രംഗത്തു വന്നിരുന്നു, എന്നാല്‍ തായ്‍വാന്‍ പിങിന്‍റെ വാക്കിനെ തള്ളിക്കളഞ്ഞു.
ചൈനയുടെ നുഴഞ്ഞു കയറ്റത്തെ പ്രതിരോധിക്കാന്‍ അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ട് തായ്‍വാന്‍ പ്രസിഡന്‍റ് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. തായ്‍വാനുമേല്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും രംഗത്ത് വന്നു. എന്നാല്‍ സൈനീക ശക്തിയില്‍ തായ്‍വാനേക്കാൾ ഇരട്ടി ശക്തിരാണ് ചൈന. തായ്‍വാന്‍ ഒരിക്കലും ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു.