International Old
സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം വേണ്ടത്ര ആലോചനയില്ലാതെയാണെന്ന് യു എസ് മുന്‍ സ്ഥാനപതി
International Old

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനം വേണ്ടത്ര ആലോചനയില്ലാതെയാണെന്ന് യു എസ് മുന്‍ സ്ഥാനപതി

Web Desk
|
22 Jan 2019 5:05 AM GMT

സേനയെ പിന്‍വലിച്ചാല്‍ സിറിയന്‍ വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാടെന്താണെന്ന് പോലും ട്രംപിന് ധാരണയൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

സിറിയന്‍ വിഷയത്തില്‍ ഭാവിയില്‍ എന്തു നിലപാടെടുക്കണമെന്നതില്‍ ഡോണാള്‍ഡ് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും അമേരിക്കയുടെ മുന്‍ എസ് വിരുദ്ധ സ്ഥാനപതി ബ്രെറ്റ് മക്ഗര്‍ക്ക് പറഞ്ഞു. അതിനിടെ സിറിയിലെ കലുഷിതാന്തരീക്ഷത്തിന് അയവുവരുത്തുന്നതില്‍ റഷ്യക്ക് പ്രധാനപ്പെട്ട പങ്കുവഹിക്കാനുണ്ടെന്ന് യുഎന്നിന്റെ സിറിയന്‍ സ്ഥാനപതി അഭിപ്രായപ്പെട്ടു. സി ബി എസ് ടി വിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു യു എസ് മുന്‍ സ്ഥാനപതിയുടെ വിമര്‍ശനം. സൈന്യത്തെ എപ്പോള്‍ പിന്‍വലിക്കണമെന്ന കാര്യത്തില്‍ പോലും ട്രംപിന് വ്യക്തമായ ധാരണയില്ല. സേനയെ പിന്‍വലിച്ചാല്‍ സിറിയന്‍ വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാടെന്താണെന്ന് പോലും ട്രംപിന് ധാരണയൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രംപിന്റെ ഏകാധിപത്യ പ്രഖ്യാപനങ്ങളില്‍ പ്രതിഷേധിച്ച് ബ്രെറ്റ് മക്ഗര്‍ക്ക് നേരത്തെ സ്ഥാനപതി സ്ഥാനം രാജിവെച്ചിരുന്നു.അതിനിടെ പുതുതായി നിയമിതനായ യുന്നിന്റെ സിറിയന്‍ സ്ഥാന പതിയുമായി റഷ്യന്‍‌ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. സിറിയയിലെ കലുഷിതാന്തരീക്ഷത്തിന് അയവു വരുത്തുന്നതില്‍ യുഎന്നിനും റഷ്യക്കു മുഖ്യപങ്കു വഹിക്കാനാകുമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു,

Similar Posts