ലോക സാമ്പത്തിക ഫോറം വാര്‍ഷിക ഉച്ചകോടിക്ക് ഇന്ന് തുടക്കം
|110 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികള്‍ ഉച്ചകോടിക്കെത്തും
സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസിലാണ് സാമ്പത്തിക ഫോറം നടക്കുക..ആഗോള സാന്പത്തിക പ്രതിസന്ധികളാണ് ഇത്തവണത്തെ പ്രധാന ചര്‍ച്ച വിഷയം. നാല്‍പ്പത്തിയൊന്പതാമത് ലോക സാന്പത്തിക ഫോറത്തിനാണ് ദാവോസ് വേദിയാകുന്നത്. 110 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികള്‍ ഉച്ചകോടിക്കെത്തും. അറുപത്തഞ്ചോളം ഭരണ തലവന്മാരും അന്താരാഷ്ട്ര സംഘടനകളിലെ പ്രതിനിധികളും സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടന്റെ തെരേസ മേ,ഫ്രാന്‍സിന്റെ ഇമ്മാനുേവല്‍ മക്രോണ്‍, റഷ്യയുടെ വ്‌ളാഡിമര്‍ പുടിന്‍ എന്നിവര്‍ സാമ്പത്തിക ഫോറത്തിനെത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്..ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ,ബ്രസില്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ,ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജലെ മെര്‍ക്കല്‍,ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷാന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖര്‍. ആഗോള സാമ്പത്തിക പ്രതിസന്ധികളാണ് ഇത്തവണത്തെ പ്രധാന ചര്‍ച്ച വിഷയം..