International Old
വെനസ്വലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കൊളംബിയന്‍ അതിര്‍ത്തിയിലെ പാലം അടച്ചു  
International Old

വെനസ്വലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു; കൊളംബിയന്‍ അതിര്‍ത്തിയിലെ പാലം അടച്ചു  

Web Desk
|
10 Feb 2019 3:29 AM GMT

കൊളംബിയയേയും വെനസ്വേലയെയും ബന്ധിപ്പിക്കുന്ന പാലം മദുരോ സര്‍ക്കാര്‍ അടച്ചു. അവശ്യ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള അമേരിക്കയുടെ വാഹനം അതിര്‍ത്തിയില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. അമേരിക്കയുടെ സഹായം സ്വീകരിക്കാന്‍ വെനിസ്വേല യാചകരല്ലെന്നാണ് മദുറോയുടെ നിലപാട്.

ഉപരോധം ഏര്‍പ്പെടുത്തി പ്രതിസന്ധി സൃഷ്ടിച്ച ശേഷം ചെറിയ സഹായവുമായെത്തുന്നത് രാജ്യത്തെ അപായപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന വെനസ്വേലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായമെത്തിക്കുന്നത് നിലവിലെ പ്രസിഡണ്ട് നിക്കോളാസ് മദുറോ തടഞ്ഞിരുന്നു. കൊളംബിയയേയും വെനസ്വേലയെയും ബന്ധിപ്പിക്കുന്ന പാലം അടച്ചാണ് മദുറോയുടെ നീക്കം.

മഡൂറോയുടെ എതിര്‍പ്പ് തള്ളി ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ വെനിസ്വേലയുടെയും കൊളംബിയയുടെയും അതിര്‍ത്തിയിലെത്തിച്ചിരുന്നു യുഎസ്. എന്നാല്‍ തങ്ങള്‍ യാചകരല്ല എന്നായിരുന്നുയു യു.എസിന്റെ സഹായത്തിന് മഡൂറോ നല്‍കിയ മറുപടി. കൊളംബിയ അതിര്‍ത്തിയിലെ കുകുട്ട ഉള്‍പ്പെടെ മൂന്ന് നഗരങ്ങളാണ് സഹായത്തിനായി കാത്തിരിക്കുന്നത്. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാന്‍ പ്രതിപക്ഷനേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്‌ദോ അന്താരാഷ്ട്ര പിന്തുണ തേടിയിരുന്നു. തുടര്‍ന്നാണ് മരുന്നും ഭക്ഷ്യവസ്തുക്കളുമായി യു.എസില്‍നിന്ന് സംഘം യാത്രതിരിച്ചത്. പ്രതിപക്ഷ നേതാക്കളുടെ സഹായത്തോടെയാണ് യു.എസ് സഹായവിതരണത്തിന് ചുക്കാന്‍ പിടിച്ചത്. മഡൂറോയെ പിന്തുണക്കുന്ന റഷ്യ, ചൈന, തുര്‍ക്കി രാജ്യങ്ങളും വെനിസ്വേലയില്‍ മാനുഷിക ദുരിതമെന്ന വാദങ്ങള്‍ തള്ളിയിരുന്നു.

പാലം അടച്ചതിനാല്‍ ഇതിലേയുളള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് വേനസ്വേലന്‍ ജനത.

Related Tags :
Similar Posts