International Old
കോവിഡ് ബാധിച്ച് ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു
International Old

കോവിഡ് ബാധിച്ച് ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു

Web Desk
|
23 July 2020 12:32 PM GMT

കോൺവെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി

കോവിഡ് ബാധിച്ച് ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകൾ മരിച്ചത്. 69 മുതൽ 99 വയസ് വരെയായിരുന്നു ഇവരുടെ പ്രായം. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം.

മിഷിഗണിലെ ഫെലീഷ്യൻ സിസ്റ്റേഴ്സ് കോൺവെന്റിലെ കന്യാസ്ത്രീകളാണ് മരിച്ചത്. 99 വയസുള്ള സിസ്റ്റർ മേരി ലൂസിയ വോവ്സിനിയാക് ആണ് കോവിഡ് ബാധിച്ച് ആദ്യം മരിച്ചത്. ഏപ്രിലിലായിരുന്നു ഇത്. തുടർന്ന് 12 പേർ കൂടി കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നു. 12 പേരിൽ ഒരാൾ രോഗമുക്തി നേടിയ ശേഷമാണ് മരിച്ചത്. കോൺവെന്റിലുള്ള മറ്റ് 17 കന്യാസ്ത്രീകൾക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഭേദമായി.

അധ്യാപകരും നഴ്സുമാരുമായി ജോലി ചെയ്തവരായിരുന്നു ഇവർ. ഈ കന്യാസ്ത്രീകൾ എല്ലാവരും കൂടുതൽ സമയവും ഒരുമിച്ചാണ് ചെലവഴിച്ചിരുന്നത്. മാർച്ച് മുതൽ തന്നെ സന്ദർശകരെ വിലക്കിയും നിയന്ത്രണങ്ങൾ പാലിച്ചും കൊറോണ വൈറസിനെ അകറ്റി നിർത്താൻ ശ്രമിച്ചിരുന്നു. എന്നിട്ടും കോവിഡ് വ്യാപനം അവിടെ ദുരന്തം വിതച്ചു. അമേരിക്കയിലാകെ 142000ത്തിലധികം പേർ കോവിഡ് ബാധിച്ച് ഇതിനകം മരിച്ചു.

Similar Posts