International Old
പെണ്ണായി പോയില്ലേ; തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഇ.യു അധ്യക്ഷ ലിംഗ വിവേചനം നേരിട്ടെന്ന് റിപ്പോര്‍ട്ട്
International Old

പെണ്ണായി പോയില്ലേ; തുര്‍ക്കി സന്ദര്‍ശനത്തിനിടെ ഇ.യു അധ്യക്ഷ ലിംഗ വിവേചനം നേരിട്ടെന്ന് റിപ്പോര്‍ട്ട്

Web Desk
|
8 April 2021 10:14 AM GMT

സംഭവത്തിൽ യൂറോപ്യൻ യൂണിയന്റെ ഭാ​ഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

ഒടുവിൽ ലിം​ഗ വിവേചനം നേരിട്ട് യൂറോപ്യൻ യൂണിയൻ മേധാവിയും. യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വെൻ ദേർ ലായെൻ ആണ് തുർക്കി സന്ദർശനത്തിനിടെ ലിം​ഗ വിവേചനം നേരിട്ടതെന്ന് രാജ്യന്തര ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

തുർക്കി പ്രസി‍ഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാനുമായുള്ള കൂടിക്കാഴ്ച്ചക്ക് അങ്കാറയിൽ എത്തിയതായിരുന്നു യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ചാൾസ് മൈക്കിളും, യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല ദേറും. ചർച്ചക്കായി തുർക്കി പ്രസിഡന്റിനൊപ്പം ഹാളിലേക്ക് പ്രവേശിച്ച ഇരുവർക്കുമുള്ള ഇരിപ്പടം പക്ഷേ അവിടെയുണ്ടായിരുന്നില്ല. ഹാളിലുണ്ടായിരുന്ന രണ്ട് കസേരയിൽ ഒന്നിൽ തുർക്കി പ്രസിഡന്റ് ഇരുന്നപ്പോൾ, തൊട്ടടുത്ത ഇരിപ്പിടത്തിൽ ചാൾസ് മൈക്കലും ഇരുന്നു. ഇത് കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു ദേർ ലായെൻ.

ശേഷം തൊട്ടപ്പുറത്തുള്ള സോഫയിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു ഉര്‍സുല ദേർ ലായെൻ. ഒരേ പദവി അലങ്കരിക്കുന്ന രണ്ട് പേർക്ക് വ്യത്യസ്ത തരം പരി​ഗണന ലഭിച്ചത് ലിം​ഗ വിവേചനത്തിന്റെ അടയാളമാണെന്ന നിരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സംഭവം രാജ്യന്തരതലത്തില്‍ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തു.

'ഇരിപ്പിട' വിവാദത്തിൽ കമ്മീഷൻ അധ്യക്ഷ ശരിക്കും അമ്പരന്ന് പോയതായി അവരുടെ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുർക്കി പ്രസിഡന്റിനും യൂറോപ്യൻ കൗൺസിൽ അധ്യക്ഷനും ലഭിച്ച അതേ പരി​ഗണന ഉർസുല ദേർ ലായെനും ലഭിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ സ്വീകരിക്കുന്നതില്‍ തുർക്കിയുടെ ഭാ​ഗത്ത് നിന്ന് ബഹുമാനക്കുറവ് ഉണ്ടായിട്ടില്ലെന്ന് ദേശീയ വക്താവ് അറിയിച്ചു. സംഭവത്തിൽ യൂറോപ്യൻ യൂണിയന്റെ ഭാ​ഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts